ADVERTISEMENT

പല സ്ഥലത്ത് നിന്നും ഇലയട കഴിച്ചിട്ടുണ്ടെങ്കിലും അമ്മയുണ്ടാക്കി തരുന്ന സ്വാദിനൊപ്പം വരില്ലെന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാട്,  വിഡിയോയിൽ അമ്മയുടെ സ്പെഷൽ വിഭവം പരിചയപ്പെടുത്തുന്നു. 

 

‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണെന്നു ചോദിച്ചാല്‍ ഞാൻ ഒരു സംശയവും കൂടാതെ പറയും അമ്മ ചുട്ടു തരുന്ന അടയാണെന്ന്. അച്ഛനും ഏറെയിഷ്ടം അമ്മ ചുട്ടു കൊടുക്കുന്ന അടയായിരുന്നു. അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് 25 വർഷമായി. ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു ഞാൻ കവളമുക്കട്ട എന്ന ഗ്രാമം വിട്ട് തിരുവനന്തപുരത്തേക്ക് പോന്നിട്ട്. ഇതിനിടയ്ക്ക് ഓരോ തവണയും അമ്മയെക്കാണാൻ ആഗ്രഹിച്ചു വരുമ്പോൾ ഒരിക്കലും മിസ്സ് ആകാതെ പോകുന്ന ഒറ്റ കാര്യമേ ഉള്ളൂ. ആ അടയുടെ സ്വാദ്. 

 

രാവിലെ ഒരു പാത്രത്തിൽ അരിപ്പൊടിയും മറ്റൊരു പാത്രത്തിൽ വെള്ളവും ആയിട്ട്  അമ്മ ഇങ്ങനെ നടന്നു വരുന്നതു കാണാം. ഒരു പ്രത്യേക പരുവത്തിൽ അരിപ്പൊടി വെള്ളത്തിൽ കുഴച്ചെടുക്കും. പിന്നെ വാഴയിലയിൽ ഇത്തിരി മാവിട്ട് വിരലുകൾ കൊണ്ട് പതുക്കെ പതുക്കെ പരത്തിയെടുക്കും. അതിൽ നാളികേരവും ശർക്കരയും വിതറിയിട്ട് ഇല മടക്കി ചൂടായ ചട്ടിയിലിട്ട് അത് പാകത്തിൽ ചുട്ടെടുക്കും. ഇലയട റെഡി. 

 

ഞാൻ അട കഴിക്കുന്നതും നോക്കി അമ്മ അരികിൽ തന്നെ ഇരിക്കുന്നുണ്ടാകും. ഇലയട ഞാൻ പലയിടത്തു നിന്നും ഒരുപാട് കഴിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഇതിനോട് അടുത്തെത്തില്ല. എന്താണെന്നറിയോ ഇതിനകത്ത് ശർക്കരയും നാളികേരവും മാത്രമല്ല അമ്മ വിതറുന്നത് അമ്മയുടെ ആഴത്തിലുള്ള സ്നേഹവും കൂടിയാണ്. അച്ഛന്റെ ഓർമകൾ കൂടിയാണ്. ചുരുക്കത്തിൽ ഇങ്ങനെ കൂട്ടി വായിക്കാം. അമ്മ എനിക്ക് ചുട്ടെടുത്ത അട തരും. അത് കഴിക്കാഞ്ഞാൽ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? ഞാൻ അച്ഛനെപ്പോലെ ആകണം അതാണ് അമ്മയ്ക്കിഷ്ടം. കാരണം അച്ഛന് ഏറെ ഇഷ്ടപ്പെട്ട പലഹാരം അടയായിരുന്നു.’

 

English Summary : Special Recipe Video by Gopinath Muthukad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com