വധുവിന്റെ ഇലയിൽ നിന്ന് ഭക്ഷണം കട്ടെടുത്ത് വരൻ; ക്യൂട്ട് വിഡിയോ ഹൃദയം കവർന്നെന്ന് വെർച്വൽ ലോകം

HIGHLIGHTS
  • അക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ വധു വളരെ കൂളായി പ്രതികരിച്ചു.
Groom Steals Food From Bride's Plate
SHARE

രസകരമായ ദൃശ്യങ്ങളിലൂടെ ആളുകളുടെ ഹൃദയം കട്ടെടുത്ത ഒരു മോഷണ വിഡിയോയാണ് ഇപ്പോൾ തരംഗം. വിവാഹശേഷം സദ്യയുണ്ണുമ്പോൾ വധുവിന്റെ ഇലയിൽ നിന്ന് സൂത്രത്തിൽ പപ്പടം കട്ടെടുക്കുന്ന വരന്റെ കുസൃതി ആരോ പകർത്തി. ആ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.

വധു ആരോടോ സംസാരിക്കുന്ന തക്കം നോക്കിയാണ് വധുവിന്റെ ഇലയിലെ പപ്പടം വരൻ കട്ടെടുത്തത്. അക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ വധു വളരെ കൂളായി പ്രതികരിച്ചു. മേഷ്ടിച്ചെടുത്ത തന്റെ പപ്പടം വരന്റെ ഇലയിൽ നിന്ന് അവർ തിരികെയടുക്കുന്ന ദൃശ്യങ്ങളിലാണ് വിഡിയോ അവസാനിക്കുന്നത്.

വിമോന ഇവന്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജ് റീൽസിലൂടെയാണ് വിഡിയോ തരംഗമായത്. 2.1 മില്യണിലധികം പ്രാവശ്യം ആളുകൾ ഈ വിഡിയോ കണ്ടു കഴിഞ്ഞു.ആയിരക്കണക്കിന് ലൈക്കുകളും നൂറുകണക്കിന് കമന്റുകളും നൽകിക്കൊണ്ടാണ് ആളുകൾ ഈ വിഡിയോ സ്വീകരിച്ചത്. രസകരമായ കമന്റുകളാണ് ആളുകൾ ഈ വിഡിയോയ്ക്ക് നൽകുന്നത് ‘‘എന്റെ  ഭാവി ഭർത്താവിന് ദയവു ചെയ്ത് എന്റെ ഭക്ഷണം മോഷ്ടിക്കരുത്’’ എന്ന കമന്റാണ് ഒരു പെൺകുട്ടി ഈ വിഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്നത്.

Content Summary : Groom Steals Food From Bride's Plate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA