ADVERTISEMENT

ഭക്ഷണം ആസ്വദിച്ചു കഴിക്കുമ്പോൾ ഉള്ളിൽ മധുരം നിറയുമോ? നിറയുമായിരിക്കും. ഒരു പ്രണയ മധുരം... ‘മധുരം’ സിനിമയ്ക്കു വേണ്ടി ശ്രുതി രാമചന്ദ്രൻ കഴിച്ചതു മുഴുവൻ ബിരിയാണിയാണ്. നല്ല അടിപൊളി ചിക്കൻ ബിരിയാണി. ‘എല്ലാ ഇൻഡസ്ട്രിയിലെയും ഭക്ഷണം സൂപ്പറാണ്. അതെല്ലാം നന്നായി ആസ്വദിച്ചു കഴിക്കാറുമുണ്ട്. ഇതാദ്യമായാണ് പ്രൊഡക്​ഷൻ ഫുഡ് കഴിക്കാൻ പറ്റാതിരുന്നത്. രാവിലെ മുതൽ ബിരിയാണി കഴിക്കലല്ലേ. ഉച്ചയാകുമ്പോഴേക്കും പിന്നെ വേറെയൊന്നും കഴിക്കാൻ പറ്റില്ല’ –ശ്രുതി ചിരിക്കുന്നു.

 

ബിരിയാണി കഴിക്കാൻ ട്രെയ്നിങ്ങോ?

ഇങ്ങനെ ഭക്ഷണം കഴിക്കണം എന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷേ, ചില രീതികൾ ബോധപൂർവം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. നോൺ വെജ് കഴിക്കാത്ത ഒരു കുടുംബത്തിൽ നിന്നെത്തുന്ന പെൺകുട്ടിയാണ് ഈ സിനിമയിലെ കഥാപാത്രം ചിത്ര. അവൾ ബിരിയാണി കഴിക്കുന്നതിലും വ്യത്യാസമുണ്ടാകും. ഇറച്ചിയും ചോറും മിക്സ് ചെയ്യാതെ, പതിയെപ്പതിയെ കഴിക്കാനാണു ചാൻസ് കൂടുതൽ. അല്ലെങ്കിലും പതിയെ ഭക്ഷണം കഴിക്കുന്ന ആളാണു ഞാൻ. അതും ആ സീനുകളിൽ കാണാം.

 

ഫുഡി തന്നെ, ഫുഡി

ഭക്ഷണം കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള ആളാണു ഞാൻ. ശരിക്കും ഫുഡി. തൈര് സാദമാണ് ഏറ്റവും ഇഷ്ടം. വീട്ടുകാരും ഭർത്താവും എല്ലാവരും ഭക്ഷണപ്രിയർ തന്നെ.  

madhuram-movie-shruti
ശ്രുതി രാമചന്ദ്രൻ

ഭർത്താവ് ഫ്രാൻസിസും ഞാനും ഒരിക്കൽ തായ്‌ലൻഡിൽ പോയി. അവിടെ എന്തൊക്കെ കണ്ടു എന്നു ചോദിച്ചാൽ ഒന്നും കണ്ടില്ല, എന്നാൽ എന്തൊക്കെ കഴിച്ചു എന്നു ചോദിച്ചാൽ എല്ലാം കഴിച്ചു!. സത്യത്തിൽ, ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രമുള്ള യാത്രയായിരുന്നു അത്.

ഡയറ്റിങ്ങിൽ ആയിരുന്നപ്പോൾ ന്യൂട്രീഷ്യനെ പറ്റിച്ചു വരെ ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇപ്പോൾ അതിന്റെ ആവശ്യമില്ല. നോർമൽ ഡയറ്റ് ആണ്. കഴിപ്പുപോലെ പാചകവും വളരെ ആസ്വദിക്കുന്ന‌ു. പാചക പരീക്ഷണങ്ങളും പതിവാണ്.  

 

പ്ലാനിങ്ങൊന്നുമില്ല

‘മധുരം’സിനിമയിലേക്കു വരുമ്പോൾ ചെറിയൊരു കഥാപാത്രമാണ് എന്നാണു പറഞ്ഞിരുന്നത്. ‘ചിത്ര’യെ എല്ലാവരും സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. ജൂൺ സിനിമയുടെ ടീം ആയിരുന്നു മധുരത്തിന്റേതും. എന്നെ മധുരത്തിലേക്ക് എത്തിച്ചതിന് അതും ഒരു കാരണമായി. ‘എന്താടാ സജി’ ആണു പുതിയ ചിത്രം. ഫെബ്രുവരിയിൽ ഷൂട്ടിങ് തുടങ്ങും. തമിഴ്, തെലുങ്ക് ചിത്രങ്ങളും വരാനിരിക്കുന്നു.

 

സിനിമ സംബന്ധിച്ച് റെസല്യൂഷൻ ഒന്നുമില്ല. സിനിമയിൽ അങ്ങനെ പ്ലാനിങ് നടക്കണമെന്നുമില്ല. ലഭിക്കുന്ന കഥാപാത്രങ്ങൾ പരമാവധി നന്നായി ചെയ്യണമെന്ന ആഗ്രഹം മാത്രമേയുള്ളൂ. 

ഒടിടി പ്ലാറ്റ്ഫോം വലിയൊരു സ്പെയ്സാണു തുറന്നു തന്നിരിക്കുന്നത്. അവിടെ പുതിയ സബ്ജക്ടുകൾ എത്തുന്നു. പുതിയ ആർട്ടിസ്റ്റുകൾ വരുന്നു. അതിനാ‍ൽ ഒടിടി പ്ലാറ്റ്ഫോം മികച്ചൊരു ക്യാൻവാസാണ്.

 

English Summary : Food Talk with Shruti Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com