ADVERTISEMENT

നാടൻ ഊണും നല്ലൊന്നാന്തരം നെയ്യ്മീൻ കറിയും കൂട്ടി കഴിക്കാൻ വെറും അൻപതു രൂപ! മാങ്ങാചമ്മന്തി, ബീൻസ് തോരൻ, സാമ്പാർ, അച്ചാർ എന്നീ കറികളും അൻപത് രൂപയുടെ ഊണിൽ ഉണ്ട്.

സ്പെഷലായി നെൻമീൻ വറുത്തത്  ആവശ്യമെങ്കിൽ 100 രൂപയ്ക്കു ലഭിക്കും. തേങ്ങാപ്പാലിൽ തയാറാക്കുന്നതു കൊണ്ടു തന്നെ വറുത്തെടുത്ത മീൻ നല്ല പഞ്ഞിപോലെയാണ്. വീടിന്റെ കാർ ഷെഡ് കൊച്ചിയിലെ ഏറ്റവും തിരക്കുള്ള ഭക്ഷണശാലയാക്കി മാറ്റിയത് കടവന്ത്ര സ്വദേശി രാജനാണ്. സൗത്ത് റെയിൽവേ സ്റ്റേഷന്റെ പുറകിലാണ് ഈ ഭക്ഷണശാല.

 

ഇവിടുത്തെ സ്പെഷൽ ഫിഷ് ഫ്രൈയുടെ ചേരുവകൾ:

 

  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • ഇഞ്ചി വെളുത്തുള്ളി കാന്താരി പേസ്റ്റ്
  • തേങ്ങ അരച്ചത്
  • വറ്റൽ മുളക് 
  • വെളിച്ചെണ്ണ

 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ തേങ്ങഅരച്ചതും ഇഞ്ചി വെളുത്തുള്ളി കാന്താരി എന്നിവ പേസ്റ്റു പോലെ അരച്ചെടുത്തതും കുറച്ചു വറ്റൽ മുളകും അല്പം മഞ്ഞൾപ്പൊടിയും കുറച്ചധികം മുളകു പൊടി ആവശ്യത്തിന് ഉപ്പും വെള്ളവും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക്  വൃത്തിയാക്കി വച്ചിരിക്കുന്ന നെയ്മീൻ കഷ്ണങ്ങൾ ഇട്ട് നന്നായി യോജിപ്പിച്ച്  3–4 മണിക്കൂർ വയ്ക്കുക. അതിനു ശേഷം സ്റ്റൗ കത്തിച്ച് ചൂട് ഇരുമ്പ് ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി വറുത്തെടുക്കുക.

 

English Summary : 50 Rs King Fish Curry lunch in Kochi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com