ഭക്ഷണം കഴിക്കുമ്പോൾ ഫോട്ടോ എടുത്താൽ ഇതായിരിക്കും പ്രതികരണം ; വിഡിയോ

HIGHLIGHTS
  • ആവേശത്തോടെ ഭക്ഷണം കഴിക്കുമ്പോൾ, ഫൊട്ടോഗ്രാഫർ ക്യാമറയുമായി വന്നാൽ...
wedding-food-video
SHARE

‘ചേട്ടാ... ചേട്ടാ‌, ഉണ്ടിട്ട് ചെന്നൈ മെയിലു പിടിക്കാനുള്ളതാണ്...’ ഞാൻ പ്രകാശൻ എന്ന സിനിമയിൽ കല്യാണ സദ്യയ്ക്ക് ആദ്യ പന്തിയിൽ സീറ്റ് കിട്ടാൻ പ്രകാശൻ (ഫഹദ് ഫാസിൽ) പറയുന്ന പഞ്ച് ‍ഡയലോഗ് മലയാളികൾക്ക് സുപരിചിതമാണ്. സിനിമയിൽ ഊണുകഴിക്കുന്ന ആവേശം ക്യാമറ വരുമ്പോൾ പതിഞ്ഞ താളത്തിലേക്കു മാറുന്നതും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. ഏതൊരു സദ്യയിലും പരിചയമുള്ളൊരു കാഴ്ചയാണിത്. 

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫൊട്ടോഗ്രാഫർ എത്തിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും? എന്ന ചോദ്യവുമായെത്തിയ വിഡിയോ വൈറലാണ്, വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കുന്ന എട്ട് യുവതികളുടെ വ്യത്യസ്ത പ്രതികരണങ്ങളാണ് ഈ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയൊരു ഇറച്ചികഷ്ണം കഴിക്കാൻ ശ്രമിക്കുന്ന യുവതി വിഡിയോ എടുക്കുന്നതു കണ്ടപ്പോൾ ഭക്ഷണം അതുപോലെ പ്ലേറ്റിലേക്ക് തിരച്ചു വച്ച് ക്യാമറ നോക്കി ചിരിക്കുന്നു. മറ്റൊരാൾ ക്യാമറ കടന്നു പോകുന്നതു വരെ ഫോർക്കും സ്പൂണും പ്ലേറ്റിൽ വച്ച് ക്ഷമയോടെ കാത്തിരിക്കുന്നു. മൂന്നാമതൊരാൾ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഭക്ഷണം ആസ്വദിക്കുന്നു...ഇങ്ങനെ പോകുന്നു ഭാവങ്ങൾ.

wedding-dinner

ഭക്ഷണം കഴിക്കുമ്പോൾ ക്യാമറ ഫോക്കസ് ചെയ്താലും യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ കഴിക്കും എന്നാണ് കൂടുതൽ പേരും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary : Which one are you ? When Camera man comes to your table during wedding lunch.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA