‘മോനേ വയറ് നിറയ്ക്കാൻ ആരെക്കൊണ്ടും പറ്റും. കഴിക്കുന്നവരുടെ മനസ്സും നിറയണം. അതാണു ശരിയായ കൈപ്പുണ്യം...’ ഉസ്താദ് ഹോട്ടലിൽ ഉപ്പൂപ്പ ഫൈസിയെ പഠിപ്പിക്കുന്ന ആദ്യ രുചിപാഠങ്ങളിലൊന്നാണിത്. അങ്ങനെ വയറും മനസ്സും നിറയ്ക്കുന്നൊരു ഭക്ഷണമുണ്ടോ? നമ്മുടെയെല്ലാം രുചിശീലവും ഭക്ഷണത്തോടുള്ള ഇഷ്ടവുമൊക്കെ ഡിജിറ്റലായി രേഖപ്പെടുത്തുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾക്കുണ്ട് ഇതിനൊരു ഉത്തരം– ബിരിയാണി.
HIGHLIGHTS
- ബിരിയാണി എന്ന പേരു കേൾക്കുമ്പോൾ മുതൽ അതിന്റെ രുചി തുടങ്ങുകയാണ് : ഷെഫ് സുരേഷ് പിള്ള
- അതിരാവിലെ എണീറ്റ് ബിരിയാണി കഴിക്കാൻ പോയ കഥ : മൃണാൾ