ADVERTISEMENT

പൊള്ളുന്ന വേനൽച്ചൂടിൽ നല്ല പതുപതുപ്പുള്ള സ്വർണ തിളക്കമുള്ള  ഐസ്ക്രീം. മധുരപ്രിയരുടെ മനസ്സ് നിറയ്ക്കുന്നത്

ഹൈദരാബാദിൽ നിന്നുള്ള സ്പെഷൽ ഗോൾഡൻ ഐസ്ക്രീം വിഡിയോയാണ്. അഭിനവ് ജെസ്‌വാനി എന്ന ഫുഡ് ബ്ലോഗറാണ് ഈ വിഡിയോ പങ്കുവച്ചത്. 

 

ബ്രൗണി, ഡ്രൈ ഫ്രൂട്ട്സ്, ക്രഞ്ച്, ചോക്ലേറ്റ് ചിപ്സ്, ചോക്ലേറ്റ് സോസ്, എന്നിവ ചോക്ലേറ്റ് കോണിൽ നിറച്ചതിനു മുകളിലേക്കാണ് ഐസ്ക്രീം വയ്ക്കുന്നത്, സ്വർണ്ണപാളികൊണ്ട് പൊതിഞ്ഞെടുത്ത് അതിലേക്കു മിനി മാക്രോൺസും റൂബി ബോളും വച്ച് അലങ്കരിക്കുന്നു.

 

ഇരുപത്തിനാല് കാരറ്റ് സ്വർണ്ണപ്പാളിയിൽ പൊതിഞ്ഞെടുക്കുന്ന ഐസ്ക്രീം രുചിക്കു ടാക്സ് ഉൾപ്പെടാതെ വില 500 രൂപയാണ്. സ്വർണ്ണത്തിളക്കമുള്ള ഐസ്ക്രീം കാഴ്ച ആരാധകരും വിമർശകരും ഏറ്റെടുത്തു കഴിഞ്ഞു.

 

English Summary : The most tasty and amazing Golden ice cream of Hyderabad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com