ADVERTISEMENT

നാഷനല്‍ അവാർഡ് നേടി വീട്ടിലെത്തിയ സുഹാസിനി മണിരത്നത്തിന് അമ്മ ഒരുക്കിയത് കാപ്സിക്കം പൊരിയലും കേസരിയും ആയിരുന്നു. ‘‘സ്കൂളിൽ പഠിക്കുമ്പോൾ മുതൽ അങ്ങനെ ആയിരുന്നു. വൈകിട്ടു വീട്ടിലെത്തുമ്പോൾ കാപ്സിക്കം പൊരിയലുമായി മന്നി എന്നെ കാത്തിരിപ്പുണ്ടാവും’’ രാമേശ്വരത്തെ അയ്യങ്കാർ കുടുംബത്തിലായിരുന്നു സുഹാസിനിയുടെ ജനനം. മന്നി എന്നു വിളിക്കുന്ന അമ്മ കോമളം ചാരുഹാസന്റെ അരച്ചു വിട്ട സാമ്പാറും കൊഴുക്കട്ടയും പൂരിയും റവ ലഡ്ഡുവും ബേസൻ ലഡ്ഡുവും രുചിയോടെ കഴിച്ചിരുന്ന കുട്ടിക്കാലം ഓർത്തെടുക്കുന്നു സുഹാസിനി. ‘‘ബജി ആയിരുന്നു മന്നിയുടെ സ്പെഷൽ. വഴുതനങ്ങയും സവാളയും പച്ചക്കായയും കോളിഫ്ളവറും മുതൽ പനീർ വരെ വ്യത്യസ്തമായ ചേരുവകൾ‌ കൊണ്ടു മന്നി ബജി ഉണ്ടാക്കുമായിരുന്നു.’’ അമ്മ ഉ ണ്ടാക്കിയിരുന്ന അതേ രുചിയിൽ മുറുക്കും ഡയമണ്ട് ബിസ്ക്കറ്റും ഉണ്ടാക്കാൻ താനും പഠിച്ചെന്നു സുഹാസിനി. 

sudha
സുധ മേനോൻ

രുചിയളവുകൾ രേഖപ്പെടുത്താനായി എഴുത്തുകാരി സുധ മേനോൻ നടത്തിയ പരിശ്രമമാണ് ‘റെസി പ്പീസ് ഫോർ ലൈഫ്’ എന്ന പുസ്തകം. ആമിർ ഖാൻ മുതൽ വിദ്യ ബാലൻ വരെ... ഇർഫാൻ പഥാൻ മുതൽ മിതാലി രാജ് വരെ സമൂഹത്തിന്റെ വിവിധ തട്ടിലുള്ള പ്രശസ്തർ അവരുടെ അമ്മയുടെ അടുക്കളയിലെ വിശേഷങ്ങളും അമ്മയുടെ ഏറ്റവും വിശിഷ്ടമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളും പങ്കുവയ്ക്കുന്നു. ഈ പുസ്തകത്തിൽ സുഹാസിനി പങ്കുവച്ച രുചിക്കുട്ട് ഇതാ...

കാപ്സിക്കം പൊരിയല്‍

1. വറ്റല്‍മുളക് – അല്‍പം
മല്ലി – രണ്ടു ചെറിയ സ്പൂണ്‍
കായം – ഒരു നുള്ള്
ഉപ്പ് – പാകത്തിന്
2. കടലപ്പരിപ്പ് വറുത്തത് – രണ്ടു ചെറിയ സ്പൂണ്‍
3. എണ്ണ – രണ്ട്–മൂന്നു വലിയ സ്പൂണ്‍
4. കടുക് – അര ചെറിയ സ്പൂണ്‍
5. കാപ്സിക്കം – ആറ്–ഏഴ്, നീളത്തില്‍ അരിഞ്ഞത്

പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്ത ശേഷം കടലപ്പരിപ്പു ചേര്‍ത്ത് അല്‍പം തരുതരുപ്പായി പൊടിക്കുക.
∙ ഒരു ചീനച്ചട്ടിയില്‍ രണ്ട്–മൂന്നു ചെറിയ സ്പൂണ്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.
∙ ഇതിലേക്കു കാപ്സിക്കവും ഉപ്പും ചേര്‍ത്തു നന്നായി വഴറ്റി വേവിക്കണം.
∙ പൊടിച്ചു വച്ച ചേരുവയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കി വാങ്ങാം.

കേസരി
1. നെയ്യ് – അരക്കപ്പ്
2. കശുവണ്ടിപ്പരിപ്പ് – പാകത്തിന്
3. വെള്ളം – ഏകദേശം മൂന്നു കപ്പ്
4. റവ – ഒരു കപ്പ്
5. പ‍ഞ്ചസാര – രണ്ടു കപ്പ്
6. കേസരി കളര്‍ – അല്‍പം
ഏലയ്ക്ക – രണ്ട്
പച്ചക്കര്‍പ്പൂരം – ഒരു നുള്ള്

പാകം െചയ്യുന്ന വിധം
∙ കശുവണ്ടിപ്പരിപ്പ് നെയ്യില്‍ വറുത്തു മാറ്റി വയ്ക്കുക.
∙ ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.
∙ പാനില്‍ അല്‍പം നെയ്യ് ചൂടാക്കി റവ വറുക്കുക. നെയ്യ് റവയില്‍ പൊതിഞ്ഞിരിക്കണം.
∙ റവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തിളച്ചവെള്ളം ചേര്‍ത്തു കട്ടകെട്ടാതെ നന്നായി വേവിക്കണം. റവ വരണ്ടുപോകരുത്.
∙ ഇതിലേക്കു പഞ്ചസാര ചേര്‍ത്തു നന്നായി ഇളക്കണം. പഞ്ചസാര നന്നായി അലിഞ്ഞു റവയില്‍ പിടിക്കണം.
∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തിളക്കിയ ശേഷം കശുവണ്ടിപ്പരിപ്പു ചേര്‍ത്തു വാങ്ങുക.
∙ കേസരി വരണ്ടുപോയാല്‍ അല്‍പം നെയ്യ് കൂടി ചേര്‍ത്തിളക്കാം. Read More വനിത പാചകം

English Summary : Food Talk with Suhasini Maniratnam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com