ADVERTISEMENT

സിനിമയെന്നു വച്ചാൽ പ്രാന്താണ്; ഭക്ഷണം ദൗർബല്യവും. രണ്ടും കൂടി ഒരുമിച്ചു വന്നാൽ കാത്തിരിക്കുന്നത് എന്തൊക്കെ അബദ്ധങ്ങളാണെന്ന് കാട്ടിത്തരുകയാണൊരു വിഡിയോ. പലരുടെയും ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ച അബദ്ധമാണ് വിഡിയോയിലെ ഇതിവൃത്തം. അതുകൊണ്ടു കൂടിയാണ് വെർച്വൽ ലോകം അത് ഏറ്റെടുത്തതും.

 

ഇഷ്ടഭക്ഷണം കയ്യിൽ കിട്ടിയാൽ പിന്നെയൊരു ഓട്ടമാണ്, ഒന്നുകിൽ ടിവിയുടെ മുന്നിലേക്ക് അല്ലെങ്കിൽ ലാപ്ടോപ്പിനെയോ മൊബൈലിനെയോ കൂട്ടുപിടിക്കാൻ. ഭക്ഷണം കഴിച്ചു തീരുന്നതുവരെ അതിൽനിന്നു കണ്ണെടുക്കില്ല. ഒരുപാട് വിഭവങ്ങളുമായി ലാപ്ടോപ്പിനു മുന്നിൽ ഒരാൾ സ്ഥാനം പിടിച്ചതും സിനിമ തുടങ്ങുന്നതിനു മുൻപു തന്നെ മുന്നിലുണ്ടായിരുന്ന ഒരു ‘ലോഡ്’ ഭക്ഷണം കഴിച്ചു തീർത്തതുമായ ദൃശ്യങ്ങളാണ് തരംഗമായത്. 

ഷെഫ് കൗഡി എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന വിഡിയോ വ്യക്തിജീവിതവുമായി വളരെ റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ടെന്ന കമന്റുകളോടെയാണ് ഒരുപാട്പേർ ഷെയർ ചെയ്തത്.

 

എത്രമാത്രം വിഭവങ്ങളുമായി സിനിമ കാണാനിരുന്നാലും സിനിമ തുടങ്ങുന്നതിനു മുൻപേ പ്ലേറ്റ് കാലിയായ അനുഭവം തങ്ങൾക്കുമുണ്ടായിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ് പലരും തങ്ങളുടെ സമൂഹമാധ്യമപ്പേജുകളിൽ വിഡിയോ പങ്കുവയ്ക്കുന്നത്.

 

‘‘സിനിമ തുടങ്ങുന്നതിനു മുൻപ്, കയ്യിലിരുന്ന ഭക്ഷണം മുഴുവൻ കഴിച്ചു തീർത്താൽ’’ എന്ന തലക്കെട്ടോടെ ഷെഫ് പങ്കുവച്ച വിഡിയോ 2.8 ദശലക്ഷത്തിലധികം പ്രാവശ്യം ആളുകൾ കണ്ടു കഴിഞ്ഞു. 250000 ലേറെ ലൈക്കുകളും പതിനായിരക്കണക്കിന് കമന്റുകളുമാണ് അതു നേടിയത്.

Content Summary : When you finish all the food before the movie even starts, Funny Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com