ADVERTISEMENT

‘ഹാപ്പി ബർത്ത്ഡേ അജയ്, കേക്കിലെ മെഴുകുതിരികൾ തെളിക്കണമെന്നുണ്ട് പക്ഷേ ക്യാപ്റ്റൻ വിക്രാന്ത് ഇതേക്കുറിച്ച് വിചാരിക്കുന്നതെന്താണെന്നു ഞങ്ങൾക്കറിയാം’  എന്ന കുറിപ്പോടെയാണ് സുഹൃത്തുക്കൾ അജയ് ദേവ്ഗണിന് ആശംസകൾ അറിയിക്കുന്നത്. വ്യത്യസ്തമായ  ക്യാപ്റ്റൻ കേക്ക് ചിത്രം  അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന ത്രില്ലർ ചിത്രം ‘റൺവേ 34’ ചിത്രത്തിലെ ട്രെയിലറിലൂടെ വൈറലായ #JalayaTohNahinNa (തീ കത്തിച്ചിട്ടില്ല) എന്ന സംഭാഷണത്തെ ഓർമ്മിപ്പിക്കുന്നു. പൈലറ്റായിട്ടാണ് അജയ് ദേവ്ഗൺ ഈ ചിത്രത്തിൽ എത്തുന്നത്.

 

അക്ഷയ് കുമാർ, ഹൃത്വിക് റോഷൻ തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തിനു ആശംസകൾ ട്വീറ്റ് ചെയ്തു. പിറന്നാൾ ദിനത്തിലും ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് അജയ്. ഈദ് ദിനത്തിൽ (ഏപ്രിൽ 29 ന്) ചിത്രം തിയറ്ററുകളിലെത്തും. 

 

English Summary : Actor Ajay Devgn's birthday cake.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com