ഇത് തിരോന്തോരത്തിന്റെ പൊളപ്പൻ കാരാവട : വിഡിയോ കാണാം

HIGHLIGHTS
  • മായമില്ല മന്ത്രമില്ല... രുചിയുള്ള നല്ല കാരാവട
SHARE

പരിപ്പുവട, സവാള വട, ഉഴുന്നുവട, ഉള്ളിവട എന്ന് കേട്ടു മടുത്തെങ്കിൽ ഒരൽപ്പം വെറൈറ്റി വടയായാലോ...! കാരാവട, മായമില്ല മന്ത്രമില്ല. രുചിയുള്ള നല്ല കാരാവട... തിരോന്തരത്തിന്റെ സ്വന്തം കാരാവട...!

തലസ്ഥാന നഗരിയിൽ, പത്മനാഭന്റെ പടിഞ്ഞാറെ നടക്കടുത്തായിട്ട് സ്ഥിതി ചെയ്യുന്ന വെങ്കടേശ ഭവനിലാണ് കാരവട കിട്ടുന്നത്. ബ്രാഹ്മിൻ ഹോട്ടൽസ് രുചി ഇഷ്ട്ടപെടുന്നവരുടെയും ഫിൽറ്റർ കോഫിക്കാരുടെയും എവർഗ്രീൻ സ്പോട്ടാണിത്. റവ കേസരി, വത്സൻ, ഉഴുന്നു വട, ബോണ്ട, പല തരത്തിലുള്ള ബജി വിഭവങ്ങളും ഇവിടെ ലഭ്യമാണ്. 

karavada

ആവി പറക്കുന്ന കാരാവട ചമ്മന്തിയിൽ മുക്കി കഴിക്കാം, അതിന്റെ ചൂടും എരീം ഒന്ന് തണുപ്പിക്കാൻ ഒരു കേസരി കൂടി കഴിച്ചാൽ  സംഭവം ജോർ.

English Summary : A Hotel named Venkadesha Bhavan, near to west gate of Trivandrum Padmanabha Swami Temple serves a variety vada named Karavadai. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA