കാത്തിരുന്ന് മുഷിയണ്ട, വിഭവമെത്രയായാലും നൊടിയിടയിൽ ബിൽ മുന്നിലെത്തും

HIGHLIGHTS
  • ഭക്ഷണശാലയിലെ ജീവനക്കാർ നിങ്ങളെ അമ്പരപ്പിക്കും.
japanese-restaurants-bill
Photo Credit: allstarsteven /Instagram
SHARE

ഭക്ഷണശാല ചിലപ്പോഴൊക്കെ ചില കാത്തിരിപ്പുകളുടെ നേരങ്ങൾ കൂടി സമ്മാനിക്കാറുണ്ട്. ആദ്യം വെയിറ്റർ വരാനുള്ള കാത്തിരുപ്പ്, ഓർഡർ എടുത്തു പോയാൽ ഭക്ഷണം എത്താനുള്ള കാത്തിരിപ്പ്, ഒടുവിൽ കഴിച്ച ഭക്ഷണത്തിന്റെ ബില്ലിനായുള്ള കാത്തിരിപ്പ്.. അങ്ങനെ പോകുന്നു ആ കാത്തിരിപ്പുകൾ. 

എന്നാൽ ഉപഭോക്താക്കളുടെ അനാവശ്യമായ കാത്തിരിപ്പിനു നൂതന സാങ്കേതിക വിദ്യയിലൂടെ തടയിടുകയാണ് ജപ്പാനിലെ ഒരു ഭക്ഷണശാല. എത്ര വിഭവങ്ങൾ എത്ര അളവിൽ വേണമെങ്കിലും കഴിച്ചോളൂ, നൊടിയിടയിൽ അതിന്റെ ബിൽ നിങ്ങളുടെ മുന്നിൽ വച്ച് ഭക്ഷണശാലയിലെ ജീവനക്കാർ നിങ്ങളെ അമ്പരപ്പിക്കും.

ഓൾസ്റ്റാർ സെവൻ (allstarseven) എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു ഫുഡ്വ്ലോഗർ പങ്കുവച്ച വിഡിയോയിലാണ് ജപ്പാൻ ഭക്ഷണശാലയുടെ ബില്ലിങ് സ്മാർട്ട് ടെക്നിക് കാട്ടിത്തരുന്നത്. 3.9 ദശലക്ഷത്തിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ കണ്ടത്. ഭക്ഷണശാലയിലെത്തിയ വ്ലോഗർ അവിടെയുള്ള മിക്കവാറും എല്ലാ വിഭവങ്ങളും ഓർഡർ ചെയ്ത് കഴിച്ച ശേഷം ബില്ലിനായി കാത്തിരിക്കുമ്പോൾ ഭക്ഷണശാലയിലെ ജീവനക്കാരനെത്തി ആ പാത്രങ്ങളെല്ലാം ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ച ശേഷം ഒരു ഉപകരണം കൊണ്ട് സ്കാൻ ചെയ്ത് ഇമചിമ്മുന്ന നേരത്തിനുള്ളിൽ അത്രയും വിഭവങ്ങളുടെ ബിൽ വ്ലോഗർക്കു നൽകുന്നു. 

വിഡിയോ കണ്ട് താനൊരു തീറ്റപ്രാന്തനാണെന്ന് തെറ്റിദ്ധരിക്കരുതെന്നും വിഭവങ്ങൾക്ക് വിലക്കുറവായതിനാലാണ് അത്രയേറെ വിഭവങ്ങൾ പരീക്ഷിച്ചതെന്നും വിശദീകരിച്ചുകൊണ്ട് ബിൽ പെട്ടെന്നു ലഭിച്ചതെങ്ങനെയാണെന്ന് വ്ലോഗർ വിശദീകരിക്കുന്നതിങ്ങനെ. :- 

‘‘ഓരോ പാത്രത്തിലുമുള്ള വിഭവങ്ങൾക്ക് ഓരോ വിലയാണെങ്കിലും ആ പാത്രങ്ങൾ അടുക്കിവച്ച് അത് സ്കാൻ ചെയ്യുമ്പോൾ ഓരോ പാത്രത്തിലും ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകൾ ആ വിഭവത്തിന്റെ യഥാർഥ വിലയറിയാൻ ആ സ്കാനിങ് ഉപകരണത്തെ സഹായിക്കും. അങ്ങനെയാണ് വ്യത്യസ്ത വിലയുള്ള ഭക്ഷണങ്ങൾ എത്രയളവിൽ കഴിച്ചാലും നിമിഷങ്ങൾക്കുള്ളിൽ അതിന്റെ ബിൽ മുന്നിലെത്തിക്കാൻ ഭക്ഷണശാലയിലെ ജീവനക്കാർക്ക് കഴിയുന്നത്’’.

Content Summary : How Japanese Restaurants Quickly Calculate Bill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS