ADVERTISEMENT

മഞ്ഞനിറത്തിലും പച്ചനിറത്തിലും രസവൈവിധ്യത്തിന്റെ മധുരച്ചാറു നിറഞ്ഞ മാമ്പഴം, പൈപ്പിലെ വെള്ളത്തിൽ വൃത്തിയായി കഴുകിയെടുത്ത് ഉടൻ കഴിക്കുന്നതാണല്ലോ നമ്മുടെ പതിവ്. ഇനി മാമ്പഴം കഴിക്കുന്നതിനു മുൻപ് ഏതാനും മണിക്കൂർ വെള്ളത്തിൽ ഇട്ട ശേഷം കഴിച്ചാലോ? ഇതിൽ പറ്റിപ്പിടിച്ചിരിക്കുന്ന മാലിന്യങ്ങളും രാസവസ്തുക്കളും വൃത്തിയാക്കാൻ വേണ്ടി മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. വേറെയും ചില ഗുണങ്ങൾ ഉണ്ട്. വെള്ളത്തിൽ ഇട്ടു വയ്ക്കുന്നതിലൂടെ മാമ്പഴത്തിലുള്ള ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാനാകും. ആന്റി ന്യൂട്രിയന്റാണ് ഫൈറ്റിക് ആസിഡ്. മാമ്പഴത്തിലൂടെ ലഭിക്കുന്ന അയൺ, സിങ്ക്, കാൽസ്യം തുടങ്ങിയ ധാതുക്കളെ ശരീരം ആഗിരണം ചെയ്യുന്നത് ഫൈറ്റിക് ആസിഡ് തടയും. വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ, ഫൈബർ എന്നിവ ധാരാളമായി മാമ്പഴത്തിൽ ഉണ്ട്.

ഫൈറ്റിക് ആസിഡ് കുറയുന്നതിലൂടെ, തെർമോജെനിസിസ് പ്രവർത്തനത്തിലൂടെ ശരീരം പെട്ടെന്ന് ചൂടുപിടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

വെള്ളത്തിൽ മുക്കിവച്ച മാമ്പഴം കഴിക്കുന്നത് മുഖത്തെ കുരുക്കളും തലവേദന, വയറിന്റെ പ്രശ്നങ്ങൾ എന്നിവയും കുറയ്ക്കാൻ സഹായിക്കും. ഏതു പഴങ്ങളും കഴിക്കുന്നതിനു മുൻ് അവ കുറച്ചു സമയം വെള്ളത്തിൽ ഇട്ടു വയ്ക്കുന്നതിലൂടെ ഇവ ശരീരത്തിൽ എത്തുമ്പോൾ ഉൽപാദിപ്പിക്കുന്ന ചൂട് കുറയ്ക്കാൻ സാധിക്കും. ആപ്പിൾ, കപ്ലങ്ങ (പപ്പായ), പിയർ, മുന്തിരി തുടങ്ങിയ പഴങ്ങൾ ഈ രീതിയിൽ വെള്ളത്തിൽ മുക്കിവച്ച ശേഷം കഴിച്ചാൽ പോഷകഗുണങ്ങൾ കൂടും.

 

English Summary : It’s best we continue to soak mangoes in water before eating them.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com