പാവ് ബാജി ഡെലീഷ്യസ്; മുംബൈ രുചിയിൽ മനം നിറഞ്ഞ് പാറ്റ് കമിൻസ്

HIGHLIGHTS
  • മുംബൈ രുചിയിൽ മനം നിറഞ്ഞ് പാറ്റ് കമിൻസ്
pat-cummins
Pav Bhaji Image Credit : Pat Cummins/ Tweet
SHARE

മുംബൈയിലെ രുചികളിൽ വടപാവ്, പാവ്ബാജി, മിസൽ പാവ് ഇത് മൂന്നും അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത്... കഴിക്കാൻ നിർദേശിക്കണം എന്നൊരു ട്വീറ്റ് ഇട്ട ശേഷമാണ് പാറ്റ് പാവ് ബാജി കഴിക്കാൻ തീരുമാനിച്ചത്. ഓൺലൈനിൽ വടപാവും പാവ് ബാജിയും ഇഞ്ചോടിഞ്ചു പോരാടി... പാറ്റ് രുചിച്ചത് പാവ് ബാജി! ഇത് പാറ്റിന് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. 

pat-cummins-tweet
Image Credit : Pat Cummins/ Tweet

‘ഞാൻ ഇന്ത്യ സന്ദർശിക്കാൻ തുടങ്ങിയിട്ടു 11 വർഷമായി, ‍എന്തുകൊണ്ട് ഇത് നേരത്തെ രുചിച്ചില്ല എന്നാണ് ആലോചിക്കുന്നത്!...ഡെലീഷ്യസ്’ എന്നായിരുന്നു പാവ് ബാജി രുചിയെക്കുറിച്ച് പാറ്റിന്റെ കമന്റ്. ഓസ്ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസ് ബോളറുമാണ് പാറ്റ് കമിൻസ്. 

ഐപിഎലിൽ മുംബൈയ്ക്കെതിരായ മത്സരത്തിൽ കൊൽക്കത്ത (KKR)യ്ക്കു വേണ്ടി 15 പന്തിൽ 56 റൺസുമായി കൊടുങ്കാറ്റായിരുന്നു പാറ്റ് കമിൻസ്. ഐപിഎലിലെ വേഗമേറിയ അർധ സെഞ്ചുറി നേട്ടത്തിൽ (14 പന്ത്) കമിൻസ് കെ.എൽ.രാഹുലിന്റെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.

English Summary : IPL 2022, KKR pacer Pat Cummins shares pic of Pav Bhaji.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA