ADVERTISEMENT

വല്ല പഞ്ചനക്ഷത്ര ഹോട്ടലിലുമായിരിക്കും ഇതെന്നു വിചാരിച്ചാൽ തെറ്റി. തമിഴ്നാട്ടിൽ തേനി ജില്ലയിലെ മാർക്കയിൻ കോട്ട എന്ന കൊച്ചുഗ്രാമത്തിലെ ജ്യോതിസ് എന്ന ചെറിയ ഹോട്ടലിലാണു രുചി വൈവിധ്യങ്ങളുടെ ഈ കലവറയുള്ളത്. ചിക്കൻ, മട്ടൻ, മീൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള കറികളാണ് സ്പെഷൽ.

 

ചിക്കൻ കറി, തന്തൂരി, ചെട്ടിനാട്, നാടൻ കോഴി, ഗിനിക്കോഴി, ചിക്കൻ ബോൺലെസ്, പെപ്പർ ചിക്കൻ, ചിക്കൻ ലോലിപോപ്പ്, താറാവ്, കാട, മട്ടൻ ചുക്ക, മട്ടൻ തലക്കറി, കുടൽ, മുയൽ, പ്രാവ്, ചെമ്മീൻ, അയല, കായൽ മീൻ, കടൽ ഞണ്ട്, കായൽ ഞണ്ട് തുടങ്ങി വിഭവങ്ങളുടെ നീര നീളുകയാണ്. കയറുമ്പോൾ തന്നെ പാത്രങ്ങളിൽ തയാറാക്കി വച്ചിരിക്കുന്ന ഈ കറികളാണ് നമ്മെ വരവേൽക്കുക. രുചികരമായ വിഭവങ്ങളുടെ ഗന്ധം ആസ്വദിച്ചു വായിൽ കൊതിയൂറി ഇരിപ്പിടത്തിൽ എത്തിയാൽ എന്ത് ഓർഡർ ചെയ്യണമെന്ന കൺഫ്യൂഷനിലാകും.

 

ഓർഡർ നൽകി വിഭവങ്ങൾ മുന്നിലെത്തിയാൽ വേഗം കഴിച്ചാൽ ഊഴം കാത്തുനിൽക്കുന്നവർക്കു സന്തോഷമാകും. ഉച്ചയ്ക്കു 12 മുതൽ 3 വരെ വലിയ തിരക്കായിരിക്കും. കാത്തുനിൽക്കാൻ ക്ഷമയില്ലാത്തവർ പാഴ്സൽ വാങ്ങും. 24 വർഷം മുൻപ് ചിന്നസ്വാമി - സുശീല ദമ്പതികൾ തുടങ്ങിയ ഇഡ്ഡലി കടയാണ് ഇന്നു തേനി ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ രുചികളുടെ കലവറയായി മാറിയത്. മകൻ ജ്യോതിസിന്റെ പേരാണു ഹോട്ടലിന് നൽകിയത്.

ബന്ധുക്കളായ 15 പേരാണ് ജീവനക്കാർ. വെളുപ്പിന് 4നു ജോലികൾ ആരംഭിക്കും. രാവിലെ ഇഡ്ഡലി, ദോശ, പൊറോട്ട, പൊങ്കൽ തുടങ്ങിയ വിഭവങ്ങൾ തയാറാക്കുന്ന തിരക്കിനൊപ്പം കറികൾക്കുള്ള ജോലികളും തുടങ്ങും. 10 മണിയാകുമ്പോഴേയ്ക്കും 20 കൂട്ടം കറികൾ തയാറായിരിക്കും. ക്ഷേത്രനഗരങ്ങളാലും തീർഥാടന കേന്ദ്രങ്ങളാലും പ്രസിദ്ധമായ തമിഴ്നാട് ഭക്ഷണകാര്യത്തിലും പ്രസിദ്ധമാണ്.

 

ഡിണ്ടിഗൽ ബിരിയാണി, മധുര പാൽബൺ, ആമ്പൂർ ബിരിയാണി, ചെട്ടിനാട് ഗ്രേവി തുടങ്ങി പേരുകേട്ട വിഭവങ്ങൾ ഏറെയാണ്. ഈ രുചികളെല്ലാം മാർക്കയിൻകോട്ടയിൽ ലഭ്യമാണ് എന്നതാണു ഭക്ഷണപ്രിയരെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകം. കുമളി - തേനി റൂട്ടിൽ ഉത്തമപാളയത്തു നിന്നു തേവാരം റൂട്ടിലേക്കു തിരിഞ്ഞു മാർക്കയിൻകോട്ടയിലെത്താം.

 

English Summary : Jothi's hotel famous for nonvegetarian specials with meals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com