പനമ്പിള്ളി നഗറിൽ രുചി തേടി നയൻതാരയും വിഘ്നേഷും...

HIGHLIGHTS
  • നയൻ താര വീണ്ടും വീണ്ടും ചോദിച്ച് മേടിച്ചത് മൊഹബത്ത് ചായ
nayanthara
SHARE

കൊച്ചിയിലെത്തിയ താരദമ്പതികൾ നയൻതാരയും വിഘേനേഷും ഡിന്നർ കഴിക്കാൻ എത്തിയത് പനമ്പിള്ളി നഗറിലെ മന്ന റസ്റ്ററന്റിൽ. നയൻതാരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഈ ഹോട്ടലിൽ നിന്ന് ഉച്ചയ്ക്കു ഭക്ഷണം ഓർഡർ ചെയ്തിരുന്നു. സർപ്രൈസായെത്തിയ അതിഥിയെക്കുറിച്ച് റസ്റ്ററന്റ് ഉടമ മുഹമ്മദ് ഹിജാസ് – ‘ഫോൺ വിളിച്ചു ചോദിച്ചു എന്തൊക്കെ ഉണ്ടെന്ന്, ഓർഡർ ചെയ്യാൻ ആകും വിളിച്ചതെന്നു കരുതി. റസ്റ്ററന്റിൽ എത്തി കഴിക്കാനാണെന്നു പറഞ്ഞു. രാത്രി 11 മണിയോടെയാണ് ഇരുവരും നയൻതാരയുടെ അമ്മയ്ക്കൊപ്പം  ഹോട്ടലിലെത്തിയത്. ഇവിടുത്തെ സ്പെഷൽ വിഭവങ്ങളൊക്കെ രണ്ടു പേരും ടേസ്റ്റു ചെയ്തു’. നയൻ താരയ്ക്കു ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഗീറൈസും ചിക്കൻ കറിയുമാണ്. 

nayanthara-manna
മന്ന റസ്റ്ററന്റിലെ സ്റ്റാഫിനൊപ്പം നയൻതാരയും വിഘ്നേഷും...

വീണ്ടും വീണ്ടും ചോദിച്ച് മേടിച്ചത് മൊഹബത്ത് ചായയായിരുന്നു, സ്പെഷൽ രുചിക്കൂട്ടിൽ തയാറാക്കുന്ന മൊഹബത്ത് ചായ ഇവിടുത്തെ സ്പെഷൽ രുചിയാണ്. റസ്റ്ററന്റിൽ കഴിക്കാൻ എത്തിയവർക്കും നയൻ താരയുടെ വരവ് സർപ്രൈസായിരുന്നു. 

nayanthara-manna-kochi
നയൻതാരയും വിഘ്നേഷും...

English Summary : Nayanthara and Vignesh Shivan Dinner at Kochi.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS