ADVERTISEMENT

വ്യത്യസ്ത നാടുകളിലെ ഭക്ഷണരീതികൾ പരീക്ഷിക്കുക എന്നത് രസകരമായ അനുഭവമാണ്. ചില വിഭവങ്ങൾ മികച്ചതെന്നു തോന്നിക്കുമെങ്കിൽ  മറ്റു ചിലത് തീരെ ഇഷ്‌ടപ്പെട്ടെന്നു വരില്ല. അത്തരത്തിൽ പുതിയ രുചികളും അനുഭവങ്ങളും തേടി ഇന്ത്യയിൽ എത്തിയതാണ് ഈ കൊറിയൻ വ്ളോഗർ. 

 

ചായ, ലസ്സി ഉൾപ്പെടെ ഇന്ത്യയിലെ വ്യത്യസ്ത പാനീയങ്ങളാണ് കൊറിയൻ യുവാവ് പരീക്ഷിച്ചത്. അവയുടെ പ്രതികരണങ്ങൾ യൂട്യൂബ് ചാനലിൽ പങ്കു വയ്ക്കുകയും ചെയ്തു. 

 

''കൊറിയൻ ആദ്യമായി ഇന്ത്യൻ പാനീയങ്ങൾ പരീക്ഷിക്കുന്നു'' എന്ന തലക്കെട്ടോടെ പങ്കു വച്ച വിഡിയോ സോഷ്യൽ മിഡിയയിൽ വൈറലായി. ചായയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെന്നും എന്നാൽ രുചിച്ചു നോക്കിയിട്ടില്ലെന്നും പറഞ്ഞു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ചായയുടെ രുചി ഏറെ ഇഷ്ടപ്പെട്ട കൊറിയൻ യുവാവ് അപരിചിതനോടൊപ്പം ചുവടുകൾ വച്ചു സന്തോഷം പങ്കിടുകയും ചെയ്തു. പരീക്ഷിച്ച പാനീയങ്ങളിൽ ഇഷ്‌ടപ്പെടാത്തവയ്ക്കുള്ള  രസകരമായ  പ്രതികരണങ്ങളും വിഡിയോയിൽ  കാണാം.

 

ജൂൺ 8നു പോസ്റ്റ് ചെയ്ത വിഡിയോ 1 കോടി 51 ലക്ഷം ആളുകളാണ് കണ്ടത്. ഇന്ത്യയിലേക്കു വന്നതിനും വിഡിയോ പങ്കു വച്ചതിനും നന്ദി എന്നാണ് ഒരാൾ കമന്റ് ചെയ്‌തത്. ഒരുപാട് ചിരിപ്പിച്ചുവെന്നു നിരവധിപ്പേർ കമന്റും ചെയ്തു. 

English Summary : The Korean vlogger share a video showcasing his reactions to different Indian drinks like chai and lassi.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com