ധ്യാനിനൊപ്പം ഷെഫ് പിള്ളയുടെ ആദ്യ സിനിമ, സെറ്റിൽ ലൈവ് കിച്ചൺ !

HIGHLIGHTS
  • ഭക്ഷണം തൃപ്തികരമാക്കി കൊടുക്കാൻ സാധിക്കുന്നതു ദൈവകൃപകൂടിയാണ്
chef-suresh-pillai-dhyan
ചീനാ ട്രോഫി ലൊക്കേഷനിൽ ജൂബി ഷെഫ് സുരേഷ് പിള്ളയ്ക്കൊപ്പം.
SHARE

ഷെഫ് സുരേഷ് പിള്ള ആദ്യമായി അഭിനയിക്കുന്ന ചീനാ ട്രോഫി എന്ന സിനിമയുടെ ലൊക്കേഷനിലെ ഭക്ഷണവിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ധ്യാൻ ശ്രീനിവസൻ‌ നായകനാകുന്ന സിനിമയുടെ ലൊക്കേഷനിലെ ലൈവ് കിച്ചണാണ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നത്. കോട്ടയം പാമ്പാടി  സ്വദേശി ജൂബിയുടെ ഫെയർ ഡൈൻ കേറ്ററിങ് സർവീസാണ് ഈ സിനിമയുടെ ലൊക്കേഷനിലെ നാടൻ രുചിക്കൂട്ടൊരുക്കിയത്.

കോട്ടയം സ്റ്റൈൽ മീൻകറി, കപ്പ- ബീഫ്, ദോശ, സമാവറിൽ നിന്നുള്ള ചൂട് ചായ... എല്ലാം ചൂടോടെ കഴിക്കാം.  ഭക്ഷണം രുചിച്ചിട്ടു വളരെ നല്ല അഭിപ്രായമാണ് ഷെഫ് പിള്ളയും മറ്റു താരങ്ങളും പറഞ്ഞതെന്നു ജൂബി പറഞ്ഞു. നാൽപതു വർഷമായി കേറ്ററിങ് ബിസിനസിൽ സജീവമാണ് ജൂബി. ഹോസ്പിറ്റൽ, സ്കൂൾ, കോളേജ് കാന്റീനുകളും നടത്തുന്നുണ്ട്. 

ജോജു ജോർജിന്റെ ‘മധുരം’ സിനിമയുടെ ലൊക്കേഷൻ ജൂബിയുടെ കാന്റീനായിരുന്നു. അതുമായി ബന്ധപ്പെട്ടു സംസാരിച്ചപ്പോഴാണ് അവരുടെ മെസിലേക്കു ഭക്ഷണം കൊടുക്കാനുള്ള അവസരം ലഭിച്ചത്. പതിനേഴു ദിവസം 150 പേരുടെ ഭക്ഷണമായിരുന്നു തയാറാക്കിയിരുന്നത്. അതിനു ശേഷം മറ്റു ചില സിനിമ പ്രൊഡക്ഷനിലേക്കും ഭക്ഷണം തയാറാക്കിയിരുന്നു.

‘ഭക്ഷണം തൃപ്തികരമാക്കി കൊടുക്കാൻ സാധിക്കുന്നതു ദൈവകൃപകൂടിയാണ്.  നമ്മുടെ കയ്യിൽ നിൽക്കുന്ന ഒരു സംഗതിയല്ല. പ്രത്യേകിച്ച് ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുത്തു കൈയടി മേടിക്കുന്നതിന്റെ സന്തോഷം വാക്കുകൾ കൊണ്ടു പറഞ്ഞറിയിക്കാൻ പറ്റില്ല. നല്ല ഭക്ഷണം കൊടുത്തതു കൊണ്ടു ലൊക്കേഷനിൽ എത്തിയവർക്കും സന്തോഷമായി. അതു അവരുടെ ജോലിയിലും പ്രതിഫലിച്ചെന്നാണ് ലൊക്കേഷനിൽ നിന്നുള്ള അഭിപ്രായം.’ ജൂബി പറഞ്ഞു. 

English Summary : Cheena Trophy, movie shooting location live kitchen by Fair Dine.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS