ചിരി പോലെ സന്തോഷം പകരുന്ന രുചി...; കേക്ക് റീൽസ് കഫേയുമായി രമേഷ് പിഷാരടി

HIGHLIGHTS
  • ഹാപ്പിനെസ് എന്ന ആശയത്തോട് ഏറെ യോജിച്ചുപോകുന്നൊരു സംരംഭം
ramesh-pisharady
കേക്ക് റീൽസ് കഫേ - കൊച്ചി ഒബ്റോൺ മാളിൽ
SHARE

നിർത്താൻ പാടുപെടേണ്ടിവരുന്നൊരു ചിരിയും വിരിയിച്ചു മലയാളികളുടെ മനസ്സ് കീഴടക്കിയ രമേഷ് പിഷാരടി ഇനി രുചിയുടെയും ‘അവതാരകൻ’. നടനും സംവിധായകനും അവതാരകനുമൊക്കെയായ പിഷാരടിയുടെ പുതിയ ഉദ്യമം കേക്ക് റീൽസ് കഫേ കൊച്ചി ഒബ്റോൺ മാളിൽ ‘റിലീസ്’ ആയി. ഫാരൻഹീറ്റ് 375ഡിഗ്രി റസ്റ്ററന്റിന്റെ സഹകരണത്തോടെയാണു രുചിയൂറും കേക്കുകളുമായുള്ള പിഷാരടിയുടെ ബിസിനസ് എൻട്രി. 

cake-reels
കേക്ക് റീൽസ് കഫേ - കൊച്ചി ഒബ്റോൺ മാളിൽ

ഗൾഫ് രാജ്യങ്ങളിലുൾപ്പെടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തന്റെ സ്വപ്നസംരംഭത്തിനു പിന്നിലും ചിരിയുടെ കൂട്ടു തേടുന്നുണ്ട് താരം. “ചിരി പോലെതന്നെ സന്തോഷം പകരുന്ന ഒരു വിഭവമാണു കേക്ക്. ജീവിതത്തിലെ ആഹ്ലാദ നിമിഷങ്ങളിലാണ് എപ്പോഴും കേക്കിനു സ്ഥാനം. ഹാപ്പിനെസ് എന്ന ആശയത്തോട് ഏറെ യോജിച്ചുപോകുന്നൊരു സംരംഭം എന്ന നിലയ്ക്കു കൂടിയാണ് ഈ കേക്കിന്റെ ലോകത്തേയ്ക്കുള്ള കടന്നുവരവ് ” – രമേഷ് പിഷാരടി പറയുന്നു. തൃപ്പൂണിത്തുറയിലും കേക്ക് റീൽസ് ഉടൻ പ്രവർത്തനം തുടങ്ങും. ഒമാനിൽ മസ്കറ്റ് അവന്യൂസ് മാളിലും വൈകാതെ കേക്ക് കഫേ തുറക്കും. 

cake-reels-cafe
കേക്ക് റീൽസ് കഫേ - കൊച്ചി ഒബ്റോൺ മാളിൽ

English Summary : Actor and director Ramesh Pisharadi is all set to start a new venture. The name of the company is Cake Reels.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS