വഴിയോരത്ത് ഭക്ഷണമൊരുക്കി മിസ്റ്റർ ആൻഡ് മിസ്സിസ് സിങ് ; വിഡിയോ വൈറലാണ്

HIGHLIGHTS
  • കൈ നിറയെ കുപ്പിവളകളുമായിട്ടാണ് മിസ്സിസ് സിങിന്റെ പാചകം
mrandmrs-singh
SHARE

ഫ്രഷ് ബൈറ്റ്സ് എന്ന ചെറിയ ഫുഡ്സ്റ്റാളിൽ സ്ട്രീറ്റ് ഫുഡ് തയാറാക്കുന്ന ദമ്പതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പഞ്ചാബിലെ ജലന്ധർ സ്വദേശികളാണ് ഇവർ. കൈ നിറയെ കുപ്പിവളകളുമായിട്ടാണ് മിസ്സിസ് സിങ്ങിന്റെ പാചകം, പാസ്ത ചേർത്തു തയാറാക്കുന്ന പീത്‌സയും റയിൻബോ റാപ്പറും സ്പെഷൽ വെജിറ്റബിൾ സാലഡും ഇവിടെ സ്പെഷലാണ്.

ജയ്പുർ സ്വദേശിനിയാണ് മിസ്സിസ് സിങ്. വിവാഹ ശേഷമാണു ജലന്ധറിലേക്ക് എത്തിയത്. ജോലിയിലെ സമ്മർദ്ദം കാരണം ഐടി കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ പദവി ഉപേക്ഷിച്ച് ഭർത്താവിനൊപ്പം രുചിക്കൂട്ടൊരുക്കാൻ ചേരുകയായിരുന്നു. സ്ട്രീറ്റ് ഫുഡ്സ്റ്റാൾ മാറ്റി സ്വന്തമായൊരു റസ്റ്ററന്റ് നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം.

കഠിനാധ്വാനം ചെയ്യുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഇവർ ധാരാളം പേർക്കു പ്രചോദനമാകട്ടെ എന്നാണ് വിഡിയോ കാണുന്നവർക്കെല്ലാം പറയാനുള്ളത്.


English Summary : Mr and Mrs Singh, Hardworking, ambitious, cheerful couples selling street food video.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}