ADVERTISEMENT

മലയാളികൾ സ്ഥിരം ഉപയോഗിക്കുന്ന പല വാക്കുകളുടെയും ഇംഗ്ലിഷ് പരിഭാഷ തേടിപ്പോയപ്പോഴാണു കോട്ടയം സ്വദേശിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സൂസൻ ഏബ്രഹാമിനു പിടികിട്ടിയത്–  ഒണ്ടെന്നേ, രസമുള്ള നല്ല കിടുക്കൻ വാക്കുകൾ ഒണ്ട്. തട്ടുകട മുതൽ അണ്ഡകടാഹം വരെയുള്ള വാക്കുകൾക്ക് തുല്യമായ ഇംഗ്ലിഷ് വാക്കുകൾ റെഡിയാണ് സൂസന്റെ പക്കൽ. കൂടുതൽ അറിയണേൽ ‘സൂസമ്മ ടോക്സ്’ എന്ന യുട്യൂബ് ചാനലിൽ കയറി ഒന്നു നോക്കിക്കോ...

 

രാത്രി ഒരു റൈഡിന് ഇറങ്ങിയപ്പോൾ നല്ല വിശപ്പ്. അടുത്തു കണ്ട ടീ ഷോപ്പിൽ കയറി ഒരു ചൂടു ചായയും ഓംലറ്റും കഴിക്കാം. ഒരു മിനിറ്റേ.. എവിടെ കേറിയെന്നാ പറഞ്ഞേ ടീ ഷോപ്പോ അതോ തട്ടുകടയോ? വഴിയിൽ കാണുന്ന നമ്മുടെ സ്വന്തം തട്ടുകടയെ ഇനി ടീ ഷോപ്പ് എന്നൊന്നും വിളിക്കല്ലേ, അതാണ് ബുക്കറ്റേറിയ(Bukateria). ഇതു കണ്ടിട്ട് ആരെങ്കിലും തട്ടുകടയ്ക്കു ബുക്കറ്റേറിയ എന്നു പേരിട്ടാൽ ആരും കുറ്റം പറയരുത്. ഇനി ചായക്കട വിട്ടു പൊതിച്ചോറിനു പിന്നാലെ പോയാൽ കിട്ടും മറ്റൊരു പേര്, ലംബ്റൈസ് (Lamprais). നാട്ടിൽ സായിപ്പുമാർ വന്ന് ലംബ്റൈസ് ഉണ്ടോയെന്നു ചോദിച്ചാൽ കണ്ണു തള്ളാതെ ഒരു പൊതിച്ചോറ് അങ്ങു കൊടുത്തേക്കണം.പൊതിച്ചോർ കഴിച്ചു തുടങ്ങുമ്പോൾ നല്ല രുചി. കൈപ്പുണ്യമുള്ള ആരോ ഉണ്ടാക്കിയതാണ്. ഈ കൈപ്പുണ്യത്തെ നമുക്ക് വിളിക്കാം ‘ക്വിസീൻ കൊനസേർ’(Cuisine Connoisseur). റംബുട്ടാൻ പഴത്തിന്റെ കാലമല്ലേ, കുറച്ച് പഴം പറിക്കാൻ ഒരു തോട്ടി വേണം. എടുത്തോളൂ, ഫ്രൂട്ട് പിക്കർ (Fruit Picker) . സംശയിക്കേണ്ട, സംഗതി തോട്ടി തന്നെ. ഇതൊക്കെ കേട്ടിട്ട് അത്ര ഇഷ്ടപ്പെടാതെ ആരെങ്കിലും കൊഞ്ഞനം കുത്തിയാൽ ധൈര്യമായി പറഞ്ഞോളൂ– ‘ഡോണ്ട് മെയ്ക് ഫെയ്സസ്’(Don't Make Faces) കൂട്ടുകാർക്കിടയിൽ ആളാകാൻ ഇടയ്ക്കിടെ ഈ വാക്കുകളൊക്കെ സന്ദർഭത്തിനനുസരിച്ച് എടുത്തങ്ങ് പ്രയോഗിക്കാം. ഹാ കഴിഞ്ഞില്ലാ... ഇങ്ങനെ പുതുമയുള്ള വാക്കുകളെകുറിച്ച് ആനക്കാര്യം പറയുന്നതിനിടെ ആരെങ്കിലും ചേനക്കാര്യം പറയാൻ വന്നാൽ ‘ഒലക്കേടെ മൂട്’ എന്നു പറയണമെങ്കിൽ മടിക്കാതെ പറയാം– സ്ട്രിക്കഡോണിയ (Strikhedonia). ഒലക്കേടെ മൂടിന്റെ അതേ അർഥം വരുന്ന ഗമയുള്ള വാക്ക്. 

 

English Summary : Cuisine Connoisseur new words from Susan Abraham.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com