35 കിലോ ഭാരം; പെരുമ്പാമ്പിനെ കനലിൽ ചുട്ടെടുത്ത് ഫിറോസ്; ഒരു ഇന്തൊനീഷ്യൻ പാചകം

HIGHLIGHTS
  • 35 കിലോയോളം ഭാരം വരുന്ന പാമ്പിനെയാണ് ഫിറോസ് ചുട്ടെടുത്തത്
Snake–Grilled
SHARE

വ്യത്യസ്ത രുചികൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണപ്രേമികൾക്ക് രുചിയുടെ കിടിലൻ കാഴ്ചയുമായി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ, പെരുമ്പാമ്പിനെ ഗ്രില്ല് ചെയ്യുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ്. വ്യത്യസ്തമായ പാചകക്കൂട്ടുകളുമായി യൂട്യൂബിൽ സജീവമാണ് ഫിറോസ് ചുട്ടിപ്പാറ. 

ഇന്തൊനീഷ്യയിൽ നിന്നാണ് ഈ വിഡിയോ ചെയ്യുന്നതെന്നും ദയവായി നാട്ടിൽ ആരും അനുകരിക്കരുതെന്നും ഫിറോസ് അഭ്യർഥിക്കുന്നു. 35 കിലോയോളം ഭാരം വരുന്ന പാമ്പിനെയാണ് ഫിറോസ് ചുട്ടെടുത്തത്. പാമ്പിനെ ഭംഗിയായി തോലുകളഞ്ഞ് മുറിച്ചെടുക്കുന്നത് മുതൽ മുളക് തേച്ച് കനലിൽ ചുട്ടെടുക്കുന്നത് വരെ വിഡിയോയിലുണ്ട്. ഫിറോസ് ഒഴികെ എല്ലാവരും രുചി നോക്കുന്നതും വിഡിയോയിൽ കാണാം. 

English Summary : 35 Kg Snake Grilled On Charcoals Cooking In Indonesia Manado by food vlogger Firoz Chuttipara.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA