ഉലവച്ചാറ് ബിരിയാണി രുചിയുമായി ദുൽഖർ, സീതാ രാമം എന്ന പുതിയ സിനിമയുടെ പ്രചാരണത്തിന് വിജയവാഡയിൽ എത്തിയപ്പോഴാണ് താരം സ്പെഷൽ ബിരിയാണി രുചി പങ്കുവച്ചത്. സീതാ രാമം സിനിമ പ്രൊഡക്ഷൻ ഹൗസാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ഉലവച്ചാറ് ബിരിയാണി രുചിക്കൂട്ട്
മുതിര – 1 കപ്പ് (8 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ചത്)
വെള്ളം – 5 കപ്പ് – എട്ട് വിസിൽ വരുന്നതു വരെ മുതിര പ്രഷർകുക്കറിൽ വേവിച്ച് എടുക്കണം.
ശേഷം വേവിച്ച വെള്ളത്തിൽ നിന്നും മുതിര മാറ്റാം, ഈ വെള്ളം കറിയിലേക്കു ആവശ്യത്തിനു ഉപയോഗിക്കാം.
ഒരു ഫ്രൈയിങ് പാനിൽ 3 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ഗരം മസാലക്കൂട്ടുകളും (ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട, ബേ ലീഫ്) ഒരു വലിയ സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർക്കാം.
ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മുതിര വേവിച്ച വെള്ളം ചേർക്കാം. ആവശ്യത്തിനു പുളിവെള്ളവും ഉപ്പും ചേർത്തു യോജിപ്പിക്കാം.
മറ്റൊരു കലത്തിൽ വെള്ളം തിളച്ചു കഴിയുമ്പോൾ ഷാഹി ജീരകം, മിന്റ്, മല്ലിയില, ഉപ്പ്, ഒരു ടേബിൾസ്പൂൺ ഉപ്പ് എന്നിവ ചേർത്തു 2 കപ്പ് ബസ്മതി റൈസും ചേർത്തു 70 ശതമാനം വേവിച്ച് എടുക്കാം.
കറിമസാല കുറുകി വരുമ്പോൾ ഗരംമസാല, മല്ലിയില, മിന്റ് ലീഫ് എന്നിവ ചേർത്തു യോജിപ്പിക്കാം. ഇതിൽ നിന്നും പകുതി എടുത്ത് മാറ്റാം. ഫ്രൈയിങ് പാനിലെ മസാലിലേക്കു വേവിച്ച റൈസ് നിരത്താം. ഇതിനു മുകളിലേക്കു സവാള വറുത്തതും മിന്റ് ലീവ്സും മല്ലിയിലയും നിരത്താം ബാക്കി ചോറും മസാലയും ഇതേ രീയിയിൽ ചെയ്യാം. ഇതിനു മുകളിലേക്കു കുറച്ച് നെയ്യ് ഒഴിക്കാം. അടച്ചു വച്ച് ചെറിയ തീയിൽ 20 മിനിറ്റ് വേവിച്ച് എടുക്കാം. ചിക്കൻ ഫ്രൈ അല്ലെങ്കിൽ റൈത്ത കൂട്ടി കഴിക്കാം, സൂപ്പർ രുചിയാണ്.
English Summary : Ulavacharu Biryani tasting video by Dulquer Salmaan.