‘വീട് പൂട്ടി ഇറങ്ങുമ്പോൾ ഗ്യാസ് സ്റ്റൗ ഓഫ് ചെയ്തിരുന്നോ...’; സംശയം മാറ്റാം

HIGHLIGHTS
  • യാത്രയ്ക്ക് ഇറങ്ങുമ്പോൾ ഗ്യാസ് സ്റ്റൗ ഓഫ് ചെയ്തിരുന്നു എന്ന് ഉറപ്പിക്കാം...
shutterstock_2162073821
SHARE

വീട് പൂട്ടി യാത്ര പോകാൻ ഇറങ്ങുമ്പോഴാകും ഗ്യാസ് ഓഫ് ചെയ്തിട്ടുണ്ടോ എന്ന് സംശയം. വീണ്ടും പൂട്ട് തുറന്ന് അകത്തു കയറി നോക്കി ഉറപ്പു വരുത്തി ഇറങ്ങും. രണ്ടും മൂന്നും ദിവസത്തേക്കുള്ള യാത്രയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് ഈ സംശയം വന്നു കൊണ്ടിരിക്കും. ശരിക്കും ഗ്യാസ് ഓഫ് ചെയ്തിരുന്നോ?! ഈയൊരു സംശയും കാരണം യാത്രമതിയാക്കി തിരിച്ചു വരുന്നവർ ധാരാളം! ചെറിയൊരു കാര്യം ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

യാത്രയ്ക്ക് ഒരുക്കം പൂർത്തിയാക്കി അടുക്കളയിലെ സ്റ്റൗ ഓഫ് ചെയ്ത ശേഷം ഫോണിൽ ഇതിന്റെ ഒരു ചിത്രം എടുക്കുക. ചിത്രം ഫോണിൽ സൂക്ഷിക്കുക. യാത്ര തീരുന്നതു വരെ സംശയം തോന്നുമ്പോൾ ഫോണിലെ ചിത്രം നോക്കി ഉറപ്പിക്കാം, മനസ്സിന് സമാധാനം നഷ്ടപ്പെടാതിരിക്കും.

ഗ്യാസ് സിലിണ്ടർ ; കാശ് ലാഭിക്കാൻ ഇവ പരീക്ഷിച്ചാലോ

കുടുംബ ബജറ്റിനെ  താറുമാറാക്കുന്ന ഘടകങ്ങളിൽ മുൻപന്തിയിലാണ് പാചകവാതകത്തിന്റെ വില വർധനവ്. അടയ്ക്കടി വില വർധിക്കുന്ന പാചകവാതകം കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. എന്നാൽ ചില കാര്യങ്ങളിൽ അല്പം ശ്രദ്ധിച്ചാൽ പാചകവാതകം ലാഭിക്കാൻ സാധിക്കും.

ഗ്യാസ് ഓണാക്കിയ ശേഷം പാചകത്തിനായുള്ള വസ്തുക്കൾ തേടിപ്പോകുന്ന സ്വഭാവം ആദ്യം നിർത്തണം. പാചകം ചെയ്യാൻ ആവശ്യമായ എല്ലാവിധ ചേരുവകളും കയ്യെത്തും ദൂരത്തായി തയ്യാറാക്കി വച്ച ശേഷം മാത്രം പാചകം തുടങ്ങുക. തുടർച്ചയായി പാചകം ചെയ്യാൻ സാധിക്കില്ല എങ്കിൽ ഗ്യാസ് ഓഫ് ചെയ്ത ശേഷം മാത്രം ചേരുവകൾ തേടി പോകുക.

പാചകം വേഗത്തിൽ നടക്കുന്നതിനായി വലിയ ബർണർ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ വലിയ ബർണറിനെക്കാൾ 10 ശതമാനം കുറവ് ഇന്ധനമാണ് ചെറിയ ബർണർ വിനിയോഗിക്കുന്നത്. അതുപോലെ ഗ്യാസിന്റെ ബർണറിനു അനുസരിച്ച വലുപ്പത്തിലുള്ള പാത്രങ്ങൾ മാത്രം പാചകത്തിനായി ഉപയോഗിക്കുക.

English Summary : Take a Photo of Your Stove Before You Go on Vacation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}