മെസ്സിലെ മോശം ഭക്ഷണം: പൊട്ടിക്കരഞ്ഞു യുപിയിലെ പൊലീസുകാരൻ, പ്രതിഷേധം നടുറോഡിൽ!

HIGHLIGHTS
  • മോശം ഭക്ഷണം വിളമ്പിയതിനെതിരെ മനോജ് കുമാർ എന്ന പൊലീസുകാരന്റെ വിഡിയോ വൈറൽ
police-constable
SHARE

ഉത്തർ പ്രദേശിലെ ഫിറോസാബാദിൽ മോശം ഭക്ഷണം വിളമ്പിയതിനെതിരെ മനോജ് കുമാർ എന്ന പൊലീസുകാരന്റെ പ്രതിഷേധ വിഡിയോ വൈറൽ. ഭക്ഷണപ്പാത്രവും കൈയിൽ പിടിച്ച് റോഡിൽ ഇരുന്നായിരുന്നു പ്രതിഷേധം. തുടർന്ന്, തനിക്കു കിട്ടിയ ഭക്ഷണത്തിന്റെ അവസ്ഥ മാധ്യമപ്രവർത്തകരോട് വിവരിക്കുന്നതിനിടെ അദ്ദേഹം വിതുമ്പുന്നുണ്ടായിരുന്നു.

പോഷക ആഹാരം എന്നു പറഞ്ഞു തരുന്ന പരിപ്പു കറിയുടെ പാത്രത്തിൽ (ദാൽ) പരിപ്പിനേക്കാൾ കൂടുതൽ വെള്ളം, കൂടെ വിശറിയായി ഉപയോഗിക്കാൻ പാകത്തിനു കടുകട്ടിയായ റൊട്ടിയും. 12 മണിക്കൂർ ജോലി ചെയ്യുമ്പോൾ ഇത്ര മോശം ഭക്ഷണം കഴിക്കുന്നത് എങ്ങനെ? 

ഭക്ഷണത്തെ കുറിച്ച് പരാതിപ്പെട്ടതിനു ജോലിയിൽനിന്ന് പിരിച്ചുവിടുമെന്നു തന്നെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും മനോജ് കുമാർ പറയുന്നു. ശരിയായ ഭക്ഷണം ലഭിച്ചില്ലെങ്കിൽ എങ്ങനെയാണ് പൊലീസുകാർക്ക് പ്രവർത്തിക്കാൻ സാധിക്കുകയെന്നും മനോജ് കുമാർ ചോദിക്കുന്നു.


സംഭവം സംസ്ഥാന പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായതോടെ ആഭ്യന്തര അന്വേഷണത്തി‌ന് അധികൃതർ ഉത്തരവിട്ടു. എന്നാൽ 15 ഓളം തവണ അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് മനോജ് കുമാറെന്നും സംഭവം അന്വേഷിക്കുമെന്നും ഫിറോസാബാദ് പൊലീസ് ട്വീറ്റ് ചെയ്‌തു.

English Summary : A UP police constable posted in Firozabad district protests against the quality of food served at the mess in police lines.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}