ബീഫ് പെരട്ട് കൊള്ളാം, പക്ഷേ കഴിഞ്ഞ തവണത്തെ റെസ്റ്ററന്റിൽ നിന്നു വേണ്ട !

HIGHLIGHTS
  • രസകരമായ രുചി അനുഭവങ്ങൾ പങ്കുവയ്ക്കാം
  • അനുഭവക്കുറിപ്പുകൾ customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കുക
ruchikadha-series-jyothi-kamalam-memoir-representative-image-parotta-beef
Representative Image. Photo Credit : Santhosh Varghese / Shutterstock.com
SHARE

ലാൽ ജോസിന്റെ ‘ക്ലാസ്മേറ്റ്സ്’ സിനിമ വന്നതോടെ കോളജുകളിലും സ്കൂളുകളിലും പൂർവ വിദ്യാർഥി സംഘടനകളുടെ അഭിമുഖ്യത്തിൽ ‘സൗഹൃദകൂട്ടായ്മ’കളുടെ തിരക്കായി. പഴയ കൂട്ടുകാർ വീണ്ടും ഒത്തു ചേർന്നും പഴയ അനുഭവങ്ങൾ പങ്കുവച്ചും സ്നേഹവിരുന്ന് കഴിച്ചും നൊസ്റ്റാൾജിയ ആസ്വദിച്ച് ജീവിതം കളറാക്കി. ഭക്ഷണമില്ലാതെ എന്ത് കൂട്ടായ്മ? അങ്ങനെയൊരു കൂട്ടായ്മയിൽ ‘ബീഫ് പെരട്ട്’ പാരയായ ‘രുചിക്കഥ’യാണ് ജ്യോതി കമലം പങ്കുവയ്ക്കുന്നത്.

കൂട്ടുകാർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനോളം സന്തോഷം വേറെയെന്തുണ്ട്? അങ്ങനെ സ്കൂളിൽ പഠിച്ചവരെല്ലാം ചേർന്ന് വാട്സാപ്പിൽ ഗ്രൂപ്പുണ്ടാക്കി ഞങ്ങളുടെ സൗഹൃദം ദൃഢമാക്കി വാരാന്ത്യങ്ങൾ രസകരമാക്കി. സൊറ പറച്ചിലിനൊപ്പം ഭക്ഷണമായിരുന്നു ഞങ്ങളുടെ വീക്ക്നെസ്. മൂന്ന് കാര്യങ്ങളാണ് നിയമാവലിയിലുണ്ടായിരുന്നത് 

1. സൗഹൃദക്കൂട്ടായ്മയിലുള്ളവർ ഓരോ ആഴ്ചയും ഓരോരുത്തരുടെ വീട്ടിൽ ഒത്തു ചേരും. 

2. ഓരോരുത്തരും വരുമ്പോൾ കഴിക്കാൻ ഭക്ഷണം കൊണ്ടുവരണം.

3. പരസ്പരം നോവിക്കാത്ത നിരുപദ്രവകരമായ തമാശകൾ പങ്കുവയ്ക്കാം

4. പാടുന്നവർക്ക് പാടാം

5. കഥ പറയാം

അങ്ങനെ ആദ്യ കൂട്ടായ്മ നന്നായി നടന്നു. സൗഹൃദ കൂട്ടായ്മയിലെ മെനു സൂപ്പർ ഹിറ്റ്. എന്റെ ‘ബീഫ് പെരട്ട്’ ഗ്രൂപ്പംഗങ്ങളുടെ കയ്യടി നേടി. നല്ല ചൂട് പൊറോട്ടയും കൂട്ടി എല്ലാവരും വയർ നിറയെ കഴിച്ചു. പലരും ഡയറ്റ് പ്ലാൻ കാറ്റിൽ പറത്തി. പിന്നീട് ഗ്രൂപ്പിലെ പല കുക്കറി ചർച്ചകളിലും എന്റെ ബീഫ് പെരട്ട് നിറഞ്ഞുനിന്നു. ഒരോരുത്തരും എന്റെ ബീഫ് പെരട്ടിനെക്കുറിപ്പ് സൂചിപ്പിക്കുമ്പോഴും അഭിനന്ദിക്കുമ്പോഴും ഞാൻ നിരുത്സാഹപ്പെടുത്തിയില്ല. വെറുതേ കിട്ടുന്ന പൂച്ചെണ്ടുകൾ കളയണോ?

അടുത്ത സൗഹൃദക്കൂട്ടായ്മയുടെ തീയതി പ്രഖ്യാപിച്ചതും എന്നോട് മെനു ചോദിച്ചു.

ഇത്രയും അഭിനന്ദനങ്ങൾ കിട്ടിയ സ്ഥിതിക്ക് ഞാനെന്തിനു മെനു മാറ്റണം? ആത്മവിശ്വാസത്തോടെ മറുപടി നൽകി – ബീഫ് പെരട്ട് !

വാട്സാപ് ഗ്രൂപ്പിൽ ഉടനെ മറുപടി വന്നു – ജോർ, കുഴപ്പമില്ല. കഴിഞ്ഞ പ്രാവശ്യം വാങ്ങിയ റസ്റ്ററന്റിൽനിന്നു വേണ്ട. പുതിയൊരു റസ്റ്ററന്റിൽ നിന്നു മതി. 

ഇൗ വരി വായിച്ചതും പച്ചമുളക് കടിച്ചതു പോലെ ഞാനാകെ ഞെട്ടി.

അങ്ങനെ എന്റെ ‘പാചകറാണി’ പട്ടം ആ ‘മെസേജിൽ’ തരിപ്പണമായി !

ആരെങ്കിലും ഒറ്റിയതാണോ അതോ ഞാനവിടെനിന്ന് ‘ബീഫ് പെരട്ട്’ വാങ്ങിയത് ഇവന്മാർ കണ്ടുവോ?

എന്നാലും.....ന്റെ ബീഫ് പെരട്ടേ !

ruchikadha-series-jyothi-kamalam-memoir-author-image
ജ്യോതി കമലം

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Manorama Online Pachakam Ruchikadha Series - Jyothi Kamalam Memoir

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA