ADVERTISEMENT

വെന്തു പാകമായ ഓംലറ്റ് മനോഹരമായി ഫ്ലിപ്പ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കർ. ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം രസകരമായ പല പാചക വിഡിയോകളും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. സച്ചിന്റെ അടുക്കള ഇന്നിങ്സിൽ 'ബാൻഗൻ കാ ബർത്ത’, ഓംലറ്റ്, കുൽഫി രുചികൾ ആരാധകർ കണ്ടു കഴിഞ്ഞു.

 

വെടിക്കെട്ട് ഷോട്ടുകളുമായി ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്നിരുന്ന സച്ചിന്‍ ഇടവേളകളിൽ പാചകവുമായി സജീവമാണ്. ലോകമെങ്ങുമുള്ള വ്യത്യസ്ത തരം ഭക്ഷണത്തിന്‍റെ ആരാധകനായ സച്ചിന് സീഫുഡിനോടും മഹാരാഷ്ട്രയുടെ തനത് വിഭവങ്ങളോടും അല്‍പം ഇഷ്ടക്കൂടുതലുണ്ട്. തന്‍റെ പ്രിയപ്പെട്ട സ്നാക്ക് അന്നുമിന്നും എന്നും വട പാവ് ആയിരിക്കുമെന്നും ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ മുന്‍ രാജ്യസഭാംഗം കൂടിയായ സച്ചിന്‍ കുറിക്കുന്നു. സെഞ്ച്വറി നേടുമ്പോഴുള്ള അതേ സന്തോഷത്തോടെ പാചകം അവസാനിപ്പിക്കുന്നു. സച്ചിൻ പാചകത്തിന്റെ പിച്ചിൽ തന്റെ ഇന്നിങ്സ് തുടരുമെന്ന് ഉറപ്പാണ്.

 

Content Summary : Perfect eggs ample video by Sachin Tendulkar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com