ADVERTISEMENT

കൂട്ടുകാർക്കൊപ്പം ഭക്ഷണം കഴിക്കാൻ ഏതെങ്കിലും കടയിൽ കയറി, ഇഷ്ട വിഭവം വാങ്ങിച്ചു കഴിച്ചു കൊണ്ടിരിക്കുമ്പോൾ തൊട്ടപ്പുറത്തുള്ള ‘ചങ്ക്’ വേറെന്തെങ്കിലും കഴിക്കുന്നതു കണ്ടാൽ നമ്മൾ നോക്കിപ്പോകും...സ്വാഭാവികം. കഴിക്കുന്നത് നിവിൻ പോളിയും നോക്കുന്നത് അജു വർഗീസുമാണെങ്കിൽ പിന്നെ പറയാനുണ്ടോ? ‘‘ഇവന്റെ വാക്കും കേട്ടു വന്ന എന്നെ പറഞ്ഞാ മതി... കിറുക്കൻ’’ എന്ന കുറിപ്പോടെ അജു വർഗീസ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

 

‘‘ഇനി ഇതു നോക്കിയിരുന്നു ഇതിനു കൊതിയും കിട്ടിയിട്ട് എന്റെ വയറും കേടാക്കിയിട്ടേ ഇറങ്ങൂള്ളോ...

ഒരു മൊന്ത ചോറുണ്ടല്ലോ അത് എടുത്തു തിന്നൂടേ...?’’ എന്നാണ് നിവിന്റെ ചോദ്യം.

സാറ്റർ ഡേ നൈറ്റ് എന്ന സിനിമയുടെ ഭാഗമായി കോഴിക്കോട് എത്തിയപ്പോൾ ചെയ്ത വിഡിയോയാണിത്.

 

റോഷൻ ആൻഡ്രൂസ് ചിത്രം സാറ്റർ‌‍ഡേ നൈറ്റിന്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി കൊല്ലത്തെത്തിയപ്പോൾ എഴുത്താണിക്കടയിൽ നിന്നും താരങ്ങൾ ചൂടു പൊറോട്ടയും മട്ടൻ കറിയും കഴിക്കുന്ന വിഡിയോ പങ്കുവച്ചിരുന്നു.  നവീൻ ഭാസ്കർ തിരക്കഥ എഴുതുന്ന ചിത്രത്തിൽ നിവിനും അജുവിനുമൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ, ഗ്രെയ്സ് ആന്റണി എന്നിവരുമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com