പച്ചക്കപ്പ കൊത്തി നുറുക്കുന്ന വിഡിയോയുമായി ബാബു ആന്റണി

HIGHLIGHTS
  • പച്ചക്കപ്പ കൊത്തി നുറുക്കുന്ന വിഡിയോയുമായി ആക്ഷൻ ഹീറോ
babu
SHARE

നാടൻ രുചിയൊരുക്കമായി പച്ചക്കപ്പ കൊത്തി നുറുക്കുന്ന വിഡിയോയുമായി ആക്ഷൻ ഹീറോ ബാബു ആന്റണി. തൊണ്ണൂറുകളിൽ തിയറ്ററുകളിലെ സ്റ്റണ്ട് സീനുകൾ കൊണ്ടു കോരിത്തരിപ്പിച്ച ആക്‌ഷൻ ഹീറോ. 6 അടി 3 ഇഞ്ച് ഉയരം, നീട്ടി വളർത്തിയ മുടി, കാറിൽനിന്നിറങ്ങി പുറം കാലുകൊണ്ട് വാതിൽ അടച്ച ശേഷം കരാട്ടെ ചുവടുകളിൽ വില്ലൻമാരുടെ മർമ്മം നോക്കി അടിച്ചൊതുക്കുന്ന രംഗം മറക്കാനാകുമോ...?  സിനിമയിലേക്കു തിരിച്ചു വന്നതിനൊപ്പം ചെറിയ വിഡിയോകളുമായി സോഷ്യൽ മീഡിയായിലും സജീവമാണ് അദ്ദേഹം.

 പാചകത്തിനിടയ്ക്ക്, ഒരു വർഷം മുൻപ് എടുത്തത് എന്ന കുറിപ്പോടെയാണ് സമൂഹമാധ്യമത്തിൽ  കപ്പ കൊത്തി നുറുക്കുന്ന വിഡിയോ അദ്ദേഹം പങ്കുവച്ചത്. അമേരിക്കൻ ലൈഫിലും നാട്ടിലെ രുചിക്കൂട്ട് ഭക്ഷണശീലത്തിലുണ്ട്.

ഇഷ്ട ഭക്ഷണം ഗോതമ്പ് പുട്ട്...

എല്ലാത്തരത്തിലുള്ള ഭക്ഷണവും കഴിക്കാൻ മെനുവിൽ ഉണ്ട്. ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണം ഗോതമ്പുപുട്ടും പഴവുമാണ്.

ഒന്നിടവിട്ട ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ രണ്ടും മൂന്നും മണിക്കൂർ വ്യായമം ചെയ്യുകയും അതോടൊപ്പം

ചോറ്, ബീഫ്, കപ്പ...എല്ലാത്തരത്തിലുള്ള ഭക്ഷണവും കഴിക്കുന്നൊരാളാണ് ബാബു ആന്റണി. ഭക്ഷണത്തിന്റെ അളവ് കുറവും നാല് അല്ലെങ്കിൽ അഞ്ചു നേരമായിട്ടാണ് കഴിക്കുന്നത്.

Content Summary :Cutting Tapioca, Bit of cooking video by artist Babu Antony

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഫടികം ആടുതോമയുടെ കഥയല്ല!

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}