ബാഹുബലി സദ്യ കഴിച്ച് ഒരു ലക്ഷത്തോളം പ്രഭാസ് ആരാധകർ, വിഡിയോ

HIGHLIGHTS
  • ഉച്ചഭക്ഷണം കഴിക്കണം എന്ന ഓർമ്മപ്പെടുത്തലും ആരാധകർക്ക് പ്രഭാസ് നൽകുന്നുണ്ട്
Prabhas
SHARE

ബാഹുബലി എന്ന വിശേഷണം ലഭിക്കുന്നതിനു മുൻപ് തെലുങ്ക് പ്രേക്ഷകർക്കിടയിൽ യങ് റിബൽ സ്റ്റാർ എന്ന പേര് വീണ സിനിമാതാരമാണ് പ്രഭാസ്. റിബൽ എന്നപേരിൽ ഒരു സിനിമ തന്നെ പ്രഭാസിനെ നായകനാക്കി തെലുങ്കിൽ  പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ റിബൽ സ്റ്റാർ എന്ന പേര് പ്രഭാസ് കടം കൊണ്ടിരിക്കുന്നതു തന്റെ അമ്മാവനായ കൃഷ്‌ണം രാജുവിൽ നിന്നാണ്. പവർ പാക്ക്ഡ്  ഡയലോഗുകളിലൂടെയും തീപാറുന്ന നോട്ടത്തിലൂടെയും 1970 കളിലും 80 കളിലും വെള്ളിത്തിരയിൽ തീ പടർത്തിയ  കൃഷ്ണം രാജു തെലുങ്ക്  പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത് തന്നെ റിബൽ സ്റ്റാർ എന്ന പേരിലായിരുന്നു.

അടുത്തിടെ മരണപ്പെട്ട കൃഷ്ണം രാജുവിന്റെ സ്മരണാർത്ഥം അവരുടെ സ്വന്തം ഗ്രാമമായ മൊഗൽത്തൂരിൽ പ്രഭാസ്  നടത്തിയ സന്ദർശനവും അന്ന് അവിടെ വിളമ്പിയ സദ്യയുമാണ് ഇപ്പോൾ  സമൂഹ മാധ്യമങ്ങളിൽ  തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കൃഷ്ണം രാജുവിന്റെ വീട്ടിലെത്തിയ തങ്ങളുടെ റിബൽ സ്റ്റാറിനെ കാണാൻ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ആരാധകരുടെ ബാഹുല്യം നിയന്ത്രിക്കാൻ വീടിനു ചുറ്റും പൊലീസ് ബാരിക്കേഡുകളും തീർത്തിരുന്നു.

നിരവധി പേരാണ് പ്രഭാസിന്റെ സന്ദർശനം ഉൾപ്പെടുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ആരാധകർക്ക് നേരെ കൈവീശിയും ഫ്ളയിങ് കിസ്സുകൾ പങ്കുവെച്ചും  അവരിൽ ഒരാളായി ഇടപെടുന്ന പ്രഭാസ് ഉച്ചഭക്ഷണം   കഴിക്കണം എന്ന ഓർമ്മപ്പെടുത്തലും അവർക്ക് നൽകുന്നത് വീഡിയോയിൽ കാണാവുന്നതാണ്. ഈ വീഡിയോ പ്രഭാസ് തന്നെ തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചിട്ടുമുണ്ട്.

കൃഷ്‌ണം  രാജുവിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ആ  ചടങ്ങിൽ ഏകദേശം ഒരു ലക്ഷത്തോളം പേർ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനേക്കാളൊക്കെ ശ്രദ്ധ  നേടിയിരിക്കുന്നത് അന്ന് ഉച്ചഭക്ഷണത്തിന് തയാറാക്കിയ ബാഹുബലി സദ്യയാണ്!

മട്ടൻ ദം ബിരിയാണി, മട്ടൻ കറി, ചിക്കൻ കറി, മീൻ ഫ്രൈ, മീൻ കറി തുടങ്ങി 25 ലേറെ വിഭവങ്ങളാണ് ആരാധകർക്കായി ഒരുക്കിയിരുന്നത്.

കഴിഞ്ഞമാസം 11നാണ് 81 വയസ്സുള്ള കൃഷ്ണം രാജു  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചത്.

Content Summary : Prabhas fans relish delicious food at Krishnam Rajus memorial service in mogalthur.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}