ADVERTISEMENT

പണി പാലും വെള്ളത്തിൽ കിട്ടുക എന്നത് വർഷങ്ങളായി മലയാളികളുടെ ഇടയിലുള്ള  ഒരു നാടൻ പ്രയോഗമാണ്. എന്നാൽ അത് അല്പം പഴഞ്ചനായി എന്നുള്ളവർക്ക് ഇനിമുതൽ പണി ചോപ്സ്റ്റിക്കിൽ  കിട്ടി എന്ന് പറയാം! അതെന്താ അങ്ങനെ ഒരു മാറ്റം എന്നാണോ? തിരക്കഥാകൃത്തും നടനുമായ അനുപ് മേനോന്റെ  ഫെസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റ്കൾ വായിച്ചു നോക്കിയാൽ നിങ്ങളും  ഇനി മുതൽ പറഞ്ഞു തുടങ്ങും പണി പാലും വെള്ളത്തിൽ അല്ല ചോപ്  സ്റ്റിക്കിൽ എന്ന്!

 

സുഹൃത്തുക്കൾക്കൊപ്പമുള്ള  വിദേശ  യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാൻ കയറിയ  റസ്റ്ററന്റിൽ നിന്നുള്ള   ഒരു ചിത്രം  അനൂപ് മേനോൻ കഴിഞ്ഞ ദിവസം ഫെസ്ബുക്കിൽ പങ്കുവെച്ചിരുന്നു. അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിലെ കേജുൻ സമൂഹത്തിന്റെ രുചിക്കൂട്ടുകൾ പേറുന്ന  ഞണ്ടും പുഴുങ്ങിയ ചോളവും മുട്ടയും അടക്കമുള്ള ഒരു ഫ്യൂഷൻ സീ ഫൂഡ്  വിഭവമാണ് താരം കഴിക്കാനായി തിരഞ്ഞെടുത്തത്.

 

എന്നാൽ താരതമ്യേന വലിയ കഷണങ്ങൾ അടങ്ങിയ ഈ വിഭവത്തിനൊപ്പം ചോപ്സ്റ്റിക്ക് തന്നത് എന്തിനാണ് എന്നാണ് താരത്തിന്റെ സംശയം.

 

ചൈനീസ് ഭക്ഷണ രീതികളിൽ സാധാരണ ചോറു പോലെയുള്ള വലിപ്പം കുറഞ്ഞ വിഭവങ്ങൾ  കഴിക്കാനാണ് ചോപ്സ്റ്റിക്കുകൾ കൂടുതലായി ഉപയോഗിക്കുക. അതുകൊണ്ടുതന്നെ  സാമാന്യം വലിയ കഷണങ്ങൾ അടങ്ങിയ ഈ വിഭവത്തിനൊപ്പം  ചോപ് സ്റ്റിക്കു  നൽകിയതിലെ വൈരുദ്ധ്യം തനിക്കു മനസിലാകുന്നില്ല എന്ന്  അനൂപ് മേനോൻ പോസ്റ്റിൽ പറയുന്നു.

 

എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ രസകരമായ ഒട്ടേറെ കമന്റുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.

ഇതെന്താ "ഞങ്ങൾ സന്തുഷ്ടരാണ്" എന്ന ചിത്രത്തിൽ അഭിരാമി ഉണ്ടാക്കിയ സാമ്പാർ ആണോ? എന്നാണ് ഒരാളുടെ ചോദ്യം.

 

എന്നാൽ കഴുത്തിൽ നാപ്കിനുമായി  ഭക്ഷണം കഴിക്കാൻ എത്തിയ അനൂപ് മേനോനെ കണ്ട്, ഹോട്ടൽ അധികൃതർ കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചിരിക്കാം എന്നും അതിനാൽ  "ഈ കുട്ടിക്ക്" കളിക്കാനായി അവർ നൽകിയ കളിപ്പാട്ടമായിരിക്കും ചോപ്സ്റ്റിക് എന്നുമാണ് ഒരു വിരുതന്റെ കണ്ടെത്തൽ.

 

കൈ കൊണ്ടു ഭക്ഷണം കഴിച്ചതിനുശേഷം "fingerlickingly good" എന്ന കുറിപ്പോടു കൂടി ഇൻസ്റ്റയിൽ ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഈ ഹോട്ടൽ അധികൃതർ ഭക്ഷണ പ്രേമികളെ സമ്മതിക്കുന്നില്ലല്ലോ എന്നാണ് ഒരു  ഫൂഡിയുടെ  വിഷമം.

 

വേറൊരാളാകട്ടെ ഇതു കഴിക്കാൻ ചോപ്സ്റ്റികിനേക്കാൾ നല്ലത് ടൂത് പിക്ക് ആണ്‌  എന്ന വിലപ്പെട്ട നിർദേശവും താരത്തിന് നൽകുന്നുണ്ട്. വേറെ ചിലരാകട്ടെ പോസ്റ്റിൽ  അനൂപ് മേനോൻ ഉപയോഗിച്ച  'Funda' എന്ന വാക്കിന്റെ പുറകെയാണ്. 

 

എന്നാൽ ചോപ് സ്റ്റിക്ക്  ഉപയോഗത്തെ അത്രകണ്ട് കുറ്റപ്പെടുത്തേണ്ട കാര്യമില്ല എന്നും  ആവശ്യമായ അളവിൽ  മാത്രം ഭക്ഷണം വയറ്റിലെത്താൻ ചോപ്സ്റ്റിക് സഹായിക്കുമെന്നുമാണ് ഒരു ഫോളോവർ താരത്തെ ഉപദേശിക്കുന്നത്. ചോപ്സ്റ്റിക് കൊണ്ടു ഭക്ഷണം കഴിച്ചു ശീലിച്ചാൽ പിന്നെ ഒരിക്കലും ഇങ്ങനെ പറയില്ലെന്നും ചിലർ പറയുന്നു. ചോപ്സ്റ്റിക് എങ്ങനെ ചൈനീസ് ജനതയുടെ ഭക്ഷണത്തിൽ  ഇടംപിടിച്ചു എന്നത് വ്യക്തമാക്കുന്ന ഒരു ചെറിയ ചരിത്ര പഠന ക്ലാസും കമന്റ് സെക്ഷനുകളിൽ കാണാവുന്നതാണ്. 

 

Content Summary : They still give chopsticks to eat this...,Anoop Menon's social media post.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com