ADVERTISEMENT

എടിഎമ്മുകളിൽ നിന്ന് പണം മാത്രമല്ല ഇഡ്ഡലിയും വടയും ചമ്മന്തിയും ലഭിക്കും. അതും ദിവസം മുഴുവൻ ചൂടോടെ. സ്റ്റാർട്ട് അപ്പ് കമ്പനിയായ ഫ്രെഷോട്ട് റോബട്ടിക്സ് ആണ് ഇഡ്ഡലി എടിഎമ്മുകൾ ബെംഗളൂരുവിലെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്നത്.

 

ഇഡ്ഡലി എടിഎമ്മുകളിൽ എത്തി ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. ഓൺലൈനായി പണം അടയ്ക്കുന്നതോടെ യന്ത്രത്തിൽ വിഭവങ്ങൾ പാകം ചെയ്യാൻ ആരംഭിക്കും. മിനിറ്റുകൾക്കുള്ളിൽ ഇവ പാക്കറ്റുകളിൽ ലഭിക്കും. സംരംഭകരായ സുരേഷ് ചന്ദ്രശേഖരൻ, ഷാരൻ ഹിരേമത്ത് എന്നിവരാണ് ഉദ്യമത്തിനു പിന്നിൽ. നവംബർ അവസാനത്തോടെ നിലവിൽ വരും.

 

Content Summary : This ATM in Bengaluru that pops out idlis is Internet's favourite 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com