ADVERTISEMENT

സംഗതി ‘ഡാർക്ക്’ ആണെങ്കിലും സൂപ്പർ ടേസ്റ്റാണിഷ്ടാ!; എന്നാൽ വിട്ടാലോ 'പോൾ ആൻഡ് മൈക്ക്' ചോക്‌‌ലേറ്റ് ഫാക്ടറിയിലേക്ക്... 

 

c കമ്പനി 

നമ്മുടെ കൊച്ചിയിൽ നിന്ന് നല്ല ഒന്നാന്തരം ഡാ൪ക്ക് ചോക്കലേറ്റുകൾ 'ടീം ടീം ' എന്നുണ്ടാക്കുന്നുണ്ടായിരുന്നോ, കുറച്ചു പേ൪ക്കെങ്കിലും അറിയാൻ സാധ്യതയില്ല. എന്നാൽ അങ്ങനെയൊന്നുണ്ട്, വൈറ്റിലയ്ക്കടുത്തു പൊന്നുരുന്നിയിലാണു സംഭവം. പോൾ ആൻഡ് മൈക്ക്' ചോക്‌‌ലേറ്റ് എന്നാണു കമ്പനിയുടെ പേര്. 

 

ഞാവൽ പഴം ചോക്‌ലേറ്റ് എടുക്കട്ടെ? 

സീതപ്പഴം, മസാല ചായ, കർപ്പൂര തുളസി, ഞാവൽ പഴം എന്നിവയ്ക്കെല്ലാം ചോക്‌‌ലേറ്റുമായി എന്താണു ബന്ധം?? ഒന്നുമില്ല എന്നാണോ ഉത്തരം.  എന്നാൽ, ഇവരൊക്കെ തമ്മിലുള്ള ബന്ധം അറിയണമെങ്കിൽ കൊച്ചി ആസ്ഥാനമായ 'പോൾ ആൻഡ് മൈക്ക്' ചോക്‌‌ലേറ്റ് ഫാക്ടറിയിലേക്കു പോകണം. കൊക്കോ ബീൻസിൽ നിന്നുണ്ടാക്കുന്ന നല്ല ശുദ്ധമായ ചോക്‌‌ലേറ്റ് ഇന്ത്യയിൽ ലഭ്യമല്ലെന്ന തിരിച്ചറിവിൽ വികാസ് തെമാനി എന്ന ബിസിനസുകാരൻ ലാറ്റിനമേരിക്കയിലേക്ക് വച്ചുപിടിച്ചു. യാഥാ൪ഥ ചോ‌ക്‌ലേറ്റിന്റെ സ്വാദ് നാട്ടുകാരെയും ഒന്നറിയിക്കാൻ. ലാറ്റിനമേരിക്കൻ കൊക്കോ കർഷകരായ പോളിന്റെയും മൈക്കിന്റെയും ഒപ്പം ചേ൪ന്നു പണി പഠിച്ചു. ഇവരുടെ പേരിൽ തന്നെയാണു കൊച്ചിയിൽ വികാസ് കമ്പനി തുടങ്ങിയതും. കേരളത്തിലും തമിഴ്നാട്ടിലുമാണ് ഇന്ത്യയിൽ നല്ല കൊക്കോ വളരുന്നതെന്ന തിരിച്ചറിവിൽ അദ്ദേഹം കൊച്ചിയിലും കോയമ്പത്തൂരുമുള്ള ഫാർമുകളിൽ നിന്നു കൃഷി ചെയ്തെടുക്കുന്ന കൊക്കോ ആണു ചോക്‌‌ലേറ്റ് നി൪മാണത്തിന് ഉപയോഗിക്കുന്നത്. 

 

മുപ്പത്തിലധികം വ്യത്യസ്ത ഫ്ലേവറുകളിൽ ചോ‌ക്‌ലേറ്റുകൾ ഇവിടെ ഉൽപാദിപ്പിക്കുന്നു. ഇന്റ൪നാഷനൽ ചോക്‌ലേറ്റ് അവാ൪ഡിൽ സിൽവ൪ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയുമാണു പോൾ ആൻഡ് മൈക്ക്. ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ വേറെയും. മാർക്കറ്റിൽ അധികം ലഭ്യമല്ലാത്ത വീഗൻ ചോക്‌ലേറ്റുകളുടെ ഒരു ശേഖരം തന്നെ ഇവർക്കുണ്ട്. ഏറ്റവും മികച്ച കൊക്കോ ബീൻസ് ലഭിക്കുന്നത് ആഫ്രിക്കയിൽ നിന്നാണ്, ഡാ൪ക്ക് ചോക്‌ലേറ്റിന് എപ്പോഴും കയ്പ്പു രുചിയാണ്... തുടങ്ങിയ തെറ്റിദ്ധാരണകളെയും പൊളിച്ചടുക്കുന്നുണ്ട് പോൾ ആൻഡ് മൈക്ക്. 

 

ശുദ്ധമായ ചേരുവകൾ

∙ നല്ല സുഗന്ധമുള്ള കൊക്കോ ബീൻസ് ആണ് ഉപയോഗിക്കുന്നത്. കൊക്കോ പൗഡർ ഉപയോഗിക്കാറേയില്ല. 

∙ മസ്കോവാഡോ പഞ്ചസാര ഉപയോഗിക്കും. റിഫൈൻഡ് പഞ്ചസാര പരിസരത്തേക്ക് അടുപ്പിക്കില്ല. 

∙ ശുദ്ധമായ കൊക്കോ ബട്ട൪. ഹൈഡ്രജനേറ്റഡ് വെജിറ്റബിൾ ഓയിൽ ഇല്ല.

∙ വനില അല്ലെങ്കിൽ ചോക്‌ലേറ്റ് ഫ്ലേവറുകൾ ചേർത്തിട്ടില്ല. കൃത്രിമമായി ഒന്നുമില്ല.

∙ യഥാർഥ പഴങ്ങൾ, അണ്ടിപ്പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, ശുദ്ധമായ പുഷ്പങ്ങൾ എന്നിവ മാത്രം.

കൃഷി ചെയ്യുന്ന മണ്ണിനനുസരിച്ചു കൊക്കോയുടെ ഗുണവും മാറും. കേരളത്തിലേയും തമിഴ്നാട്ടിലേയും മണ്ണിൽ ഉണ്ടാവുന്ന കൊക്കോയിൽ നിന്നു ഡാർക്ക്‌ ചോക്‌ലേറ്റുകൾ ഉണ്ടാക്കുന്നതാണ് ഉത്തമം. അതിനാൽ ഇവിടെ ഉൽപാദിപ്പിക്കുന്ന മിക്കതും ഡാർക്ക്‌ ചോക്‌ലേറ്റാണ്.

സ്വന്തം വെബ്സൈറ്റിലൂടെയും ആമസോൺ, ബിഗ് ബാസ്കറ്റ് പോലെയുള്ള ഓൺലൈൻ സൈറ്റുകളിലൂടെയും സൂപ്പർ മാർക്കറ്റുകളിലൂടെയും വിൽപനയുണ്ട്. രുചിയും ഗുണവും ഏറെയെങ്കിലും ഒരു ചോ‌ക്‌ലേറ്റ് ബാറിനു കുറഞ്ഞത് 250 രൂപയാണു വില.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com