‘നല്ല ഭക്ഷണം ഞാൻ ആർക്കും കൊടുക്കൂല്ല’; അഡ്വ. മുകന്ദനുണ്ണി!

HIGHLIGHTS
  • ഫുഡ്വ്ലോഗർ മൃണാളിനൊപ്പം പാചകവും വാചകവുമായി വിനീത് ശ്രീനിവാസൻ
vineeth-sreenivasan-mrinal
SHARE

ഫുഡ്വ്ലോഗർ മൃണാളിനൊപ്പം പാചകവും വാചകവുമായി വിനീത് ശ്രീനിവാസൻ. വീട്ടിലെ പാചകത്തിൽ മലബാറിലെ കല്യാണ ബിരിയാണി തയാറാക്കുന്നതാണു ഇഷ്ട വിഭവം, വിനീത് കുക്കിങ് പാഠങ്ങൾ പഠിച്ചത് യൂട്യൂബിൽ നിന്നുതന്നെ. സാൾട്ട് ബേയുടെയും ഗോർഡൻ രാംസേയുടെയും പാചക ട്രിക്കുകളും  വിനിത് ലാംപ് ഗ്രിൽ മാരിനേഷനിൽ  പരീക്ഷിക്കുന്നുണ്ട്. ‍ഭക്ഷണം കഴിക്കുമ്പോൾ കഥകളും രുചിയാസ്വാദനവും ഒരേ താളത്തിലാണ്. ‘ഞാനാണ് കുക്ക് ചെയ്തതെന്നു മറന്നു പോയി, ഒരു രക്ഷയുമില്ലാത്ത രുചിയാണ്...രണ്ടു പേരും കൂടിയിരുന്നു തള്ളുവാണെന്നു കാണുന്നവർ വിചാരിക്കുമോ...? എന്നാണ് വിനീതിന്റെ സംശയം.

സീസണൽ റസ്റ്ററന്റ് ഭാര്യയ്ക്കൊപ്പം...

‘ബെൽജിയം യാത്രയിൽ ഫെസ്റ്റിവൽ സമത്ത് രണ്ടു മാസത്തേക്കും മറ്റുമായി മാത്രം റസ്റ്ററന്റ് നടത്തുന്ന രണ്ടു പേരെ കണ്ടിരുന്നു. അപ്പോൾ തോന്നിയൊരു ആശയമാണ് കുറച്ചു പ്രായമായി കഴിയുമ്പോൾ ഭാര്യ ദിവ്യയ്ക്കൊപ്പം ഏതെങ്കിലും സ്ഥലത്തു പോയി കഫേ തുടങ്ങണമെന്ന്, ദിവ്യ നന്നായി ബേക്ക് ചെയ്യും കൂടെ എന്റെ നോൺ വെജ് വിഭവങ്ങളും’

വിനിതിന്റെ ഈ ആഗ്രഹത്തിനു യൂറോപ്പിൽ കൾചറൽ ഫെസ്റ്റിവൽ സമയത്ത് ഫുഡ് ട്രക്ക് ഒരുക്കി കൊടുക്കാമെന്നു മൃണാളും, ഈ വാക്ക് എടുക്കുന്നതായി വിനിതും പറഞ്ഞു.
മൃണാൾ : നാളെത്തന്നെ  ആയാലോ ?
വിനീത് : അയ്യോ അതു പറ്റില്ല, കുറച്ചു കൂടി പ്രായമാകട്ടെ!

Content Summary : Vineeth Sreenivasan Grills with Mrinal.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS