ADVERTISEMENT

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണുന്നവർക്ക് ഒഴിവാക്കാൻ ആവാത്ത ഒന്നാണ് സ്നാക്സുകൾ.

ശരിയല്ലേ? സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ഒപ്പം എരിപൊരി കൊറിക്കലുമായി സോഫയിൽ കളി കാണാൻ ഇരിക്കുന്നത് ഒന്ന്  സങ്കൽപ്പിച്ചു നോക്കൂ...!

 

ഇഷ്ട ടീമുകളോട് ആരാധന മൂത്ത കളി  ഭ്രാന്തന്മാർ ഉടലിൽ  ആകമാനം ടീം നിറങ്ങൾ വാരി പൊതിഞ്ഞു കളി കാണാൻ എത്താറുണ്ട്...എന്നാൽ കഴിക്കുന്ന സ്നാക്സുകളിലും  ടീം നിറം നിറയ്ക്കാൻ പറ്റിയാൽ ? അത്തരം ഡൈ ഹാർഡ് ഫാൻസിനായി പ്രത്യേക സ്നാക്സ് ബോർഡുകൾ തയാറാക്കിയിരിക്കുകയാണ് ഇഗ്ലണ്ടിലെ വ്റേൺ കിച്ചൻ. ഇറച്ചി, ചീസ്, ഡെസേർട്ടുകൾ തുടങ്ങിയവ കൊണ്ടുണ്ടാക്കിയ വൈവിധ്യമാർന്ന സ്നാക്സുകളാണ് ഈ ബോർഡുകളിൽ ഒരുക്കിയിരിക്കുന്നത്.

 

എന്നാൽ അവയുടെ നിറം ആകട്ടെ ഓരോ രാജ്യത്തിന്റെയും പതാക,ജേഴ്സി എന്നിവ  അനുസരിച്ചും! മാത്രമല്ല അടുക്കള പാചകം ആവശ്യം ഇല്ലാത്തതാണ് സ്നാക്സ് ബോർഡുകളിലെ  എല്ലാ വിഭവങ്ങളും. അതിഥികൾക്ക് മികച്ച അനുഭവം സമ്മാനിക്കാനുള്ള എളുപ്പ വഴിയാണ് ശരിയായ ചേരുവകൾ ചേർത്ത് ഒരുക്കിയ  സ്നാക്സ് ബോർഡുകളെന്ന ചിന്തയാണ് വ്റേൺ കിച്ചണിന് ഉള്ളത് .

 

ഒരോ രാജ്യത്തിനും അനുസരിച്ചു  ബോർഡുകൾ ഒരുക്കുന്നതിലൂടെ ചേരുവകൾ നന്നായി യോജിക്കുന്നുണ്ടെന്നും ഉറപ്പാക്കാനാവുമെന്നും അവർ പറയുന്നു. പ്രത്യേകം തയാർ ചെയ്ത ചട്ണികൾ, ഫാൻസി മസ്റ്റാർഡ്, തേൻ എന്നിവ കൂടി ചേർന്നാൽ സംഗതി ഒന്നുകൂടി കളറാകും!

 

Content Summary : Super easy country-themed snacking boards to celebrate the World Cup.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com