Premium

ലോകത്ത് ആരാകും ആദ്യം ആ ദമ്മിട്ടത്? എന്താണ് ഇന്ത്യക്കാർക്ക് ബിരിയാണിയോടിത്ര കൊതി?

1345624336
ചിത്രം: AALA IMAGES/istockphoto
SHARE

‘ഞാൻ ചപ്പാത്തി കഴിക്കാറില്ല, ചോറാണ് തിന്നത്. അതോണ്ട് എനിക്ക് ഹിന്ദി അറിയാനും പാടില്ല...’ പഞ്ചാബി ഹൗസിലെ രമണന്റെ കോമഡി ഡയലോഗ് കേൾക്കുമ്പോൾ ആർക്കും തോന്നിയേക്കാം ചോറും ചപ്പാത്തിയുമാണ് നമ്മുടെയെല്ലാം പ്രധാന ഭക്ഷണമെന്ന്. മലയാളികള്‍ക്കു ചോറും ഉത്തരേന്ത്യക്കാർക്ക് ചപ്പാത്തിയും ആണോ പ്രിയ ഭക്ഷണം? ഇതു രണ്ടുമല്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെ പറയുന്നതാകട്ടെ ഇന്ത്യയിലെ പ്രശസ്തമായ ഫുഡ് ഡെലിവറി ആപ്പുകളും. അവരുടെ ഏറ്റവും പുതിയ കണക്കുകൾ പരിശോധിച്ചാൽ ഒരു കാര്യം നിസ്സംശയം പറയാം, ബിരിയാണിയാണ് ഇന്ത്യയുടെ പ്രിയ ഭക്ഷണം. ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിൽ ഒരു മിനിറ്റിൽ ശരാശരി വരുന്നത് 137 ബിരിയാണി ഓർഡറുകളാണ്. അതിൽത്തന്നെ ചില നേരം കണക്ക് കുത്തനെ കയറും. ഉദാഹരണത്തിന് ഇക്കഴിഞ്ഞ പുതുവർഷരാവ്. ന്യൂഇയർ ആഘോഷിക്കാനായി ഡിസംബർ 31നു മാത്രം ഇന്ത്യക്കാർ വാങ്ങിക്കഴിച്ചത് 3.5 ലക്ഷത്തോളം ബിരിയാണിയാണ്. പണ്ടത്തെ ഭാഷയിൽ പറഞ്ഞാൽ ‘ചൂടപ്പം പോലെ വിറ്റുപോകുകയാണ് ബിരിയാണി!’. ഡിസംബർ 31ലെ സ്വിഗ്ഗിയുടെ കണക്കുകൾ പ്രകാരം അന്നു വൈകിട്ട് 7.20ന് 1.65 ലക്ഷം ഹൈദരാബാദി ബിരിയാണി ഓർഡറുകളാണ് വന്നത്. ഹൈദരാബാദിലെ ബാവർച്ചി റസ്റ്ററന്റ് ഒരു മിനിറ്റിൽ രണ്ടു ബിരിയാണി വീതമാണത്രേ നൽകിയത്. 3.5 ലക്ഷം ബിരിയാണി ഓർഡറുകളുടെ 75.4 ശതമാനവും ഹൈദരാബാദി ബിരിയാണിയാണ്. 14.2 ശതമാനം ലക്നൗവും 10.4 ശതമാനം കൊൽക്കത്തയും. കേരളത്തിനുമുണ്ട് ചെറുതല്ലാത്ത ഒരു പങ്ക്. എന്താണ് ബിരിയാണിയുടെ ചരിത്രം? എന്തുകൊണ്ടാണത് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭക്ഷണമായത്? ഇന്ത്യൻ ബിരിയാണിക്കഥകള്‍ ഏറെയാണ്. (അപ്പോഴും മലയാളിയുടെ പ്രിയഭക്ഷണം ബിരിയാണിയല്ല കേട്ടോ, പിന്നെന്താണ്?) മസാല മണമുള്ള, ദം രുചിയേറിയ ഒരു യാത്ര പോയാലോ..?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS