ADVERTISEMENT

ഹോട്ട് ഡോഗ് എന്ന ഭക്ഷ്യവിഭവം മലയാളികൾക്ക് ഏറെ പരിചിതമാണ്. ലോകമെമ്പാടും ഏറെ പ്രചാരം ലഭിച്ചിട്ടുള്ള ഒരു ചെറുകടി കൂടിയാണിത്. രണ്ടു ബണ്ണുകൾക്ക് നടുവിൽ സോസേജ് വച്ച് മയണൈസും കെച്ചപ്പും ചേർത്തു വിളമ്പുന്ന ഈ വിഭവം ഏറെ രുചികരവുമാണ്.

 

എന്നാൽ ഹോട്ട് ഡോഗ് നിർമാണ കേന്ദ്രത്തിലെ ഒരു വീഡിയോ ഇപ്പോൾ ഏറെ ചർച്ച ആയിരിക്കുകയാണ്. പോത്തിറച്ചി എങ്ങനെയാണു ഹോട്ട് ഡോഗ് ആയി മാറുന്നത് എന്ന് ചിത്രീകരിക്കുന്ന ഈ വിഡിയോ ആദ്യമായി ഒരു ട്വിറ്റർ പ്രൊഫൈലിൽ ആണ് പ്രത്യക്ഷപ്പെട്ടത്. 21 ലക്ഷത്തിലേറെപ്പേർ കണ്ടു കഴിഞ്ഞ ഈ വീഡിയോയ്ക്ക് എണ്ണായിരത്തിലേറെ ലൈക്കുകൾ ലഭിച്ചപ്പോൾ രണ്ടായിരത്തിലേറെ പേര് ഈ ദൃശ്യം റീ ട്വീറ്റ് ചെയ്തു.

 

കഴുകി വൃത്തിയാക്കിയ പോത്തിറച്ചി ഗ്രൈൻഡ് ചെയ്യുന്നതടക്കം  ഈ വിഡിയോയിലുണ്ട്. സോസജിന് ആ രുചി നൽകുന്നതിനായി പ്രത്യേക കൂട്ടുകളും ചേർക്കുന്നുണ്ട്.തുടർന്ന് ഈ മിശ്രിതം പ്രത്യേക കാസ്റ്റിംഗുകളിലേയ്ക്ക് മാറ്റുന്നു..

 

ഒരു വിഭാഗം കാണികൾ ഹോട് ഡോഗ് നിർമ്മാണത്തെ പ്രകീർത്തിച്ചപ്പോൾ വേറെ ചിലർ ആകട്ടെ " ഇങ്ങനെയാണോ ഇത് തയ്യാറാക്കുന്നത്  എന്ന അങ്കലാപ്പിലാണ്. ഇനി എങ്ങനെ ഹോട് ഡോഗ് തിന്നുമെന്നറിയില്ല എന്നാണ് ഒരാളുടെ കമന്റ്. ഒരേ സമയം രുചികരവും ആരോഗ്യകരവും ആയി തോന്നുന്നു എന്നും കാഴ്ചക്കാർ കുറിക്കുന്നു. നിർമാണത്തിലെ തന്ത്രപ്രധാന സ്റ്റെപ്പുകൾ വിഡിയോയിൽ ഇല്ല എന്നും കമന്റുകൾ ഉണ്ട്.

 

Content Summary : A hot dog is a food consisting of a grilled or steamed sausage served in the slit of a partially sliced bun. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com