ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ നമ്മുടെ സ്വന്തം പൊറോട്ട ബീഫ് കോംബോയുടെ ചിത്രം ചേർത്തതിനുശേഷം, അതിന് അടിക്കുറിപ്പായി  നല്ല ചൂടുള്ള സോയാബീൻ മസാല എന്ന് കൊടുത്താൽ എങ്ങനെയിരിക്കും? ഭക്ഷണപ്രിയർ വിടുമെന്ന് തോന്നുന്നുണ്ടോ? ഏതാണ്ട് ഇതേ അവസ്ഥയാണ് ഇപ്പോൾ ഇൻഡിഗോ എയർലൈൻസിനും. തങ്ങളുടെ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കായി ഒരുക്കിയിട്ടുള്ള  വിഭവങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട്  ട്വീറ്റ്‌  ചെയ്യുന്ന ഒരു  പതിവ് അവർക്കുണ്ട്. യാത്രക്കാർക്കായി തയാറാക്കുന്ന രുചിയേറിയ സാലഡ് എന്ന പേരിൽ അവർ ഒരു  ട്വീറ്റ്ചെയ്തു. ഒപ്പം അന്നന്ന് തയാറാക്കുന്ന രുചിയേറിയ സാലഡ്..! ഉറപ്പായും കഴിച്ചുനോക്കൂ. മറ്റെല്ലാം നിങ്ങൾ മാറ്റിവയ്ക്കും എന്ന ഒരു കുറിപ്പും.

 

പക്ഷേ ട്വീറ്റ്അപ്ഡേറ്റ്ചെയ്ത ആൾക്കു ചെറിയൊരു പിഴവു പറ്റി, സാലഡിന് പകരം ചേർത്തത് ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നായ പോഹ (അവൽ)യുടെ ചിത്രം ആയിരുന്നു. പോരെ പൂരം!. 3.16 ലക്ഷത്തിലേറെ ആളുകൾ കണ്ട ട്വീറ്റിനു  താഴെ നൂറുകണക്കിന് ആളുകളാണ് കമന്റുമായി നിരന്നത്.

 

വെർമിസെല്ലി ചേർത്തു തയാറാക്കിയ പോഹ സാലഡ് എല്ലാ ദിവസവും കഴിക്കുന്നതു കൊണ്ടു ഇൻഡോറിലെ ജനങ്ങൾ ഏറെ ആരോഗ്യവാന്മാരാണ് എന്നാണ് ഒരു വിരുതൻ കമന്റ് ചെയ്തത്. മറ്റൊരാൾ ആകട്ടെ  രണ്ടുവട്ടം ആലോചിച്ച ശേഷം ഓരോന്ന് പോസ്റ്റ് ചെയ്യൂ എന്ന ഉപദേശവും നൽകുന്നു.

ഒരു കപ്പ് അവൽ മതി പ്രഭാത ഭക്ഷണം തയാറാക്കാം, രുചിക്കൂട്ട് ഇതാ...

വേറെ ചില ട്രോളന്മാർ ആകട്ടെ, പോഹയെ സാലഡ് എന്ന് വിളിച്ച ഇൻഡിഗോയെ അനുകരിച്ച്, ചപ്പാത്തിയെ ഇനി മുതൽ നമുക്ക് പിത്​സ എന്നു വിളിക്കാം എന്നു പറയുന്നു.

 

സംഭവം ചെറിയൊരു നോട്ടപ്പിശക്  ആണെങ്കിലും ഇൻഡിഗോയുടെ ഈ ട്രീറ്റ് വൻ ഹിറ്റായി മാറിയിരിക്കുകയാണ്. #Poha എന്ന പേരിൽ ഒരു ഹാഷ് ടാഗ് തന്നെ നിലവിൽ വന്നു കഴിഞ്ഞു.

 

Content Summary : Poha a "fresh salad" post went viral on internet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com