ചൂട് ദോശക്കല്ലിൽ മൊരിഞ്ഞുവരുന്ന ദോശ, ഒരു വശത്തു മസാല പുരട്ടി ചുരുട്ടി എടുത്തു കഴിയുന്ന നിമിഷം തന്നെ പ്ലേറ്റുമായി നിൽക്കുന്ന ക്യാച്ചറെ ലക്ഷ്യം വച്ച് പറക്കുകയാണ്. ഒന്നിനു പുറകെ മറ്റൊന്നായി ചൂട് ദോശ പ്ലേറ്റിൽ പിടിച്ചെടുക്കുന്നതു കണ്ട് ഞെട്ടാതിരിക്കുന്നത് എങ്ങനെ? സമൂഹമാധ്യമങ്ങളിൽ കുറേ നാളുകളായി വൈറലാണ് ഈ വിഡിയോ. പറന്നു വരുന്ന ദോശ പ്ലേറ്റിലേക്ക് പിടിച്ചെടുക്കുന്നത് അഭിനന്ദിച്ചു നിരവധി കമന്റുകൾ വരുന്നുണ്ട്.
മുംബൈയിലെ മുത്തു ദോശ കോർണറിൽ നിന്നാണ് ഈ വിഡിയോ എടുത്തിരിക്കുന്നത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഇദ്ദേഹത്തിന്റെ ദോശ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യത്തെ അഭിനന്ദിച്ചു കൊണ്ടു വിഡിയോ ട്വീറ്റ് ചെയ്തിരുന്നു.
Content Summary : Wicket keeper dosawala of mumbai.