വ്യത്യസ്തമായ പാചകപരീക്ഷണങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എന്നും വൻ ഹിറ്റാണ്. ഇത്തവണ ശ്രദ്ധേയമായമാകുന്നത് തായ്ലൻഡിൽ നിന്നുള്ള അപൂർവ്വമായ ഒരു സ്ട്രീറ്റ് ഫുഡാണ്. ബ്ലാക്ക് ന്യൂഡിൽസാണ് താരം. ഒരു ഫ്രായിങ് പാനിൽ പച്ചക്കറികളും മറ്റ് വിഭവങ്ങളും ചേർത്താണ് പാചകം. ഉപ്പും കൊഞ്ചും സീഫുഡ് സ്പൈസസും ചേർക്കുന്നുണ്ട്. Our collection എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബ്ലാക്ക് നൂഡിൽസ് അല്ലെങ്കിൽ അയൺ നൂഡിൽസ് ഉരുളക്കിഴങ്ങും മൈദയും ചേർത്താണു തയാറാക്കുന്നത്, കണവയുടെ മഷി ചേർത്താണ് ഇതിനു കറുപ്പു നിറം വരുത്തുന്നത്. കറുത്ത ന്യൂഡിൽസ് അപൂർവ്വമാണെങ്കിലും കാഴ്ചയിൽ അറപ്പുളവാക്കുന്നുവെന്നും പുഴുവാണോ പാമ്പോണോ എന്ന തരത്തിലാണ് കമന്റുകൾ.