ADVERTISEMENT

പലതരത്തിലുള്ള പാചകമത്സരങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. വീട്ടമ്മമാർക്കു വേണ്ടിയുള്ള പാക്കിസ്ഥാനിലെ ടെലിവിഷൻ ഷോ ‘ദി കിച്ചൺ മാസ്റ്റർ’ എന്ന പാചക മത്സരത്തിലെ ഒഡിഷൻ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.  പാചക മത്സരത്തിനു വീട്ടിൽ സ്വന്തം രുചിക്കൂട്ടിൽ തയാറാക്കിയ വിഭവങ്ങളുമായി ഒഡിഷനെത്താനുള്ള നിർദേശം മറന്നു, സ്ഥലത്തെ പ്രശസ്തമായൊരു റസ്റ്ററന്റിൽ നിന്നും ഭക്ഷണം പാഴ്സൽ  വാങ്ങി മത്സരത്തിനെത്തിയിരിക്കുകയാണ് ഒരു മത്സരാർത്ഥി. 

‘മുതലയ്ക്ക് ആദരാഞ്ജലി നേരട്ടെ’; 100 കിലോ ഭാരമുള്ള മുതലയെ ഗ്രില്‍ ചെയ്ത് ഫിറോസ് ചുട്ടിപ്പാറ

പാഴ്സലുമായി എത്തിയതു കണ്ടപ്പോൾ ഇതെന്താ ഇങ്ങനെ പ്ലേറ്റിൽ വയ്ക്കൂ എന്നായി വിധികർത്താക്കൾ, അതിന്റെ ആവശ്യമില്ല ഇങ്ങനെ തന്നെ കഴിക്കാം എന്നായി മത്സരാർത്ഥി!

 

വിധികർത്താക്കൾ ഇതു ചോദ്യം ചെയ്തപ്പോൾ അങ്ങനെയൊരു കാര്യം അറിയില്ലെന്നു ‘ഭക്ഷണം കൊണ്ടുവരാൻ മാത്രമാണ് ഇവിടെ നിന്നും ആവശ്യപ്പെട്ടതെന്നുമായി’. പാഴ്സലുമായി എണിറ്റു പൊയ്ക്കോളാൻ വിധികർത്താക്കൾ പറഞ്ഞെങ്കിലും നാട്ടിലെ ഏറ്റവും നല്ല റസ്റ്ററന്റിൽ ക്യൂ നിന്നതും ഒഡിഷനിലെ കാത്തു നിൽപിനും ശേഷമാണ് ഇവിടെ ഭക്ഷണം എത്തിച്ചത്, ഇത് നിങ്ങൾ രുചിച്ചു നോക്കൂ എന്നായി മത്സരാർത്ഥി. ഇതേ തുടർന്നു വിധികർത്താക്കളിൽ ഒരാൾ നിങ്ങൾ പോകുന്നില്ലെങ്കിൽ ഞാനിവിടെ നിന്നും ഇറങ്ങി പോകുകയാണെന്നും പറഞ്ഞു വേദി വിടുന്നു. യാതൊരു ഭാവ ഭേദവും ഇല്ലാതെ മത്സരാർത്ഥി തുടരുന്നതും വിഡിയോയിൽ കാണാം.

 

Content Summary : Funny viral video from the Pakistan MasterChef audition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com