ADVERTISEMENT

ഒരിക്കലെങ്കിലും ഫോൺ കൈയിൽ നിന്നും വഴുതി താഴെ വീഴാത്തവർ ഉണ്ടാകുമോ? പാചകം ചെയ്യുമ്പോൾ  തിളച്ച എണ്ണയിലേക്കു വീണാലോ? എത്ര തിരക്കിട്ട ജോലിയിലായാലും നമ്മുടെ കയ്യില്‍ മൊബൈല്‍ ഫോണുണ്ടാകും. ഓഫിസിലാണെങ്കിലും അടുക്കളയിലാണെങ്കിലും മൊബൈല്‍ ഫോണ്‍ വിട്ടൊരു കളിയില്ല. ചിലപ്പോഴൊക്കെ ഈ സ്വഭാവം അപകടങ്ങളിലേക്കും നയിക്കും. പാചകത്തിനിടെ ഫോൺ എടുത്ത സ്ത്രീയുടെ കയ്യിൽനിന്ന് ഫോൺ ഫ്രയറിലേക്കു വീഴുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

 

ഒരു റസ്റ്ററന്റിന്റെ അടുക്കളയിലാണ് സ്ത്രീ പാചകം ചെയ്യുന്നതെന്നാണ് വിഡിയോയിൽ നിന്നും മനസിലാക്കുവാൻ സാധിക്കുന്നത്. ഒരു കൈകൊണ്ടു ജോലിചെയ്യുമ്പോൾ, പോക്കറ്റിൽ നിന്ന്  ഫോൺ എടുക്കുന്നതിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. ഫോൺകോളുകളും മെസേജുകളും പരിശോധിക്കുന്നതിനായി അശ്രദ്ധമായാണ് സ്ത്രീ മൊബൈൽ ഫോൺ എടുക്കുന്നത്. ഒരു കൈകൊണ്ട് പാചകം തുടരുന്നുമുണ്ട്. ഇതിനിടെ മൊബൈൽ ഫോൺ ഫ്രയറിലേക്കു വീണു. തിളച്ച എണ്ണയിലേക്കുവീണ ഫോൺ ഉടൻ തന്നെ സ്ത്രീ പുറത്തെടുക്കുന്നുണ്ട്. ഫോൺ തിരികെ ലഭിച്ചതിന്റെ സന്തോഷവും ആശ്ചര്യവും അവരുടെ മുഖത്ത് വ്യക്തമാണ്. 

ഖിച്ടിക്കു കടുകു വറുത്ത് ബിൽഗേറ്റ്സ്, നിർദേശങ്ങളുമായി സ്മൃതി ഇറാനി; വൈറൽ വിഡിയോ

വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. യുവതിയുടെ നീക്കത്തെ വിമർശിച്ചുകൊണ്ടായിരുന്നു ഭൂരിഭാഗം കമന്റുകളും. ചൂടായ ഫോൺ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു എന്നാണ് ഭൂരിഭാഗവും കമന്റ് ചെയ്തത്. ‘ഇത് തമാശയല്ല. ഇത്തരം അശ്രദ്ധമായ ഇടപെടലിലൂടെ അപകടം ക്ഷണിച്ചു വരുത്തരുത്.’– എന്ന രീതിയിലുള്ള കമന്റുകളും എത്തി.

 

Content Summary : Woman drops her phone into fryer while cooking, viral video. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com