ADVERTISEMENT

കുറഞ്ഞ ചിലവിൽ, കുറഞ്ഞ സമയത്തിനുള്ളിൽ വേഗത്തിൽ ഭക്ഷണം റെഡി എന്നതാണ്  ഫാസ്റ്റ് ഫുഡ് ശൃംഖലകളുടെ പ്രധാന ആകർഷണം. തട്ടുകടകളിൽ തുടങ്ങി ശീതീകരിച്ച, മികച്ച ലൈറ്റിങ് നടത്തിയ കടകളിൽ വരെ അത് നീളുന്നു. എന്നാൽ മലയാളി ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ  പിടിയിൽ അകപ്പെട്ടിരിക്കുന്നു, മലയാളി ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന്റെ ഇരകളാണ്, കേരളത്തിന്റെ അടുക്കളകളെ ഫാസ്റ്റ് ഫുഡ് ഷോപ്പുകൾ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ തട്ടിയിട്ട് നടക്കാൻ മേല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എന്നാൽ ഈ ഫാസ്റ്റ് ഫുഡ് സംസ്കാരം നമ്മൾ മലയാളികളുടെ ഇടയിൽ മാത്രമാണോ.? ബാക്കി നാടുകളിൽ ഉള്ളവരൊന്നും ഫാസ്റ്റ് ഫുഡ് ആരാധകർ അല്ലേ...?

 

വേൾഡ് ഇൻഡക്സ് അടുത്തിടെ ഫാസ്റ്റ് ഫുഡ് പ്രിയരായ 20  രാജ്യങ്ങളുടെ പട്ടിക പുറത്തു വിട്ടിരുന്നു.  ഈ പട്ടികയിലെ കണക്കുകൾ പ്രകാരം അമേരിക്ക, യുകെ എന്നീ രാജ്യങ്ങളാണ് ഫാസ്റ്റ് ഫുഡ് വിഭവങ്ങളോട് ഏറ്റവും കൂടുതൽ കൊതി കാട്ടുന്നത്. മെക്സിക്കോ, ഫ്രാൻസ്, കാനഡ എന്നിവയ്ക്ക് ഒക്കെ പിന്നിലായി പട്ടികയിൽ  പതിമൂന്നാം സ്ഥാനത്ത് മാത്രമാണ്  ഇന്ത്യയുടെ സ്ഥാനം.

വൈകിട്ട് 6 മണിക്ക് അത്താഴം കഴിക്കുന്നതാണ് ശീലം ; അനുഷ്ക ശർമ

സംഭവം എന്താണെങ്കിലും ഫാസ്റ്റ് ഫുഡ് ഭ്രാന്തന്മാർ എന്ന ചീത്ത പേരു മാറ്റാൻ ചിലരൊക്കെ ഈ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് ഉപയോഗിച്ച് തുടങ്ങി എന്നാണു കേൾക്കുന്നത്. വേറെ ചിലരാകട്ടെ അമേരിക്കയെ കണക്കിനു ട്രോളാനും ഈ പട്ടിക ഉപയോഗിക്കുന്നു. പീത്​സയും ബർഗറും സാധാരണ ഭക്ഷണമായ അമേരിക്ക, ഈ പട്ടികയിൽ  ഒന്നാമത് എത്തിയില്ലെങ്കിലാണ് അത്‍ഭുതം എന്നു പറയുന്നു ഇവർ.

 

Content Summary : List of most fast food obsessed countries in the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com