ഗുണനിലവാരമുള്ള മാംസ്യാഹാരം എന്നതു കൊണ്ടാണു മുട്ടയ്ക്ക് ഇത്ര ആരാധകർ. പോഷകഗുണത്തിന്റെ കാര്യത്തിൽ മുൻ പന്തിയിലാണ് മുട്ട, പുഴുങ്ങിയ മുട്ട വൃത്തിയായി പൊളിച്ച് എടുക്കാനുള്ള ചില ടിപ്സ് പരിചയപ്പെടാം.
1. മുട്ട വെള്ളത്തിലിട്ട് ഒന്നിച്ചു വേവിച്ച് എടുക്കുന്ന രീതിയ്ക്കു പകരം, ചൂടായ വെള്ളത്തിലേക്കു മുട്ട ഇട്ട് വേവിച്ച് എടുക്കാം. മുട്ടയുടെ വെള്ള തോടിലേക്ക് ഒട്ടിപിടിക്കില്ല ഈ രീതിയിൽ വേവിച്ച് എടുക്കുമ്പോൾ.
2. മുട്ട വെള്ളത്തിലിട്ടു തിളപ്പിച്ച ഉടൻ തന്നെ ഐസ് വെള്ളത്തിലേക്കു മാറ്റി 5 മിനിറ്റു വയ്ക്കുക. പെട്ടെന്നുള്ള ഊഷ്മാവ് വ്യതിയാനത്തിലൂടെ എളുപ്പത്തിൽ തോടു കളഞ്ഞ് എടുക്കാം.
3. തിളച്ചു തുടങ്ങുമ്പോൾ ഒരു സ്പൂൺ ബേക്കിങ് സോഡ ചേർക്കുക. സോഡ വെള്ളത്തെ ആൽക്കലൈൻ ആക്കുമ്പോൾ തോട് എളുപ്പത്തിൽ പൊളിച്ച് എടുക്കാം.
Read Also : ഗ്യാസ് സ്റ്റൗ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങൾ...
4. ബോയിൽ ചെയ്ത മുട്ട ഉടൻ തന്നെ ഒരു ജാറിലെ തണുത്ത വെള്ളത്തിലേക്കു മാറ്റി അടച്ച ശേഷം നന്നായി കുലുക്കി എടുക്കുക. തോട് വളരെ എളുപ്പത്തിൽ വേർപെട്ടു പോരും.
5. ബോയിൽ ചെയ്ത മുട്ട ഒരു കട്ടിങ് ബോർഡിൽ വച്ച് കൈപ്പത്തികൊണ്ടു റോൾ ചെയ്തെടുക്കുക, എളുപ്പത്തിൽ തോട് പൊളിച്ച് എടുക്കാം.
6. മുട്ടകൾ തിളപ്പിച്ച ശേഷം, ചൂടുവെള്ളം ഊറ്റി, ഷെല്ലുകൾ പൊട്ടിക്കാൻ അതിൽ തന്നെ സാവധാനം കുലുക്കുക. ശേഷം, ഒരു മുട്ട എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടുക. മുട്ടയുടെ വീതി കൂടിയ ഭാഗം തട്ടി പൊട്ടിച്ചാൽ എളുപ്പം പൊളിച്ച് എടുക്കാം.
7. തിളച്ച ശേഷം, മുട്ടകൾ 15 മിനിറ്റെങ്കിലും തണുപ്പിക്കണം അല്ലെങ്കിൽ രാത്രി മുഴുവൻ ഫ്രിജിൽ വയ്ക്കുക. കറിവയ്ക്കുന്നതിനു തൊട്ടുമുൻപ് പുറത്ത് എടുത്ത് എളുപ്പത്തിൽ പൊളിച്ച് എടുക്കാം.
Content Summary : Here are some tips on how to peel hard-boiled eggs.