ADVERTISEMENT

സ്കൂൾ തുറന്നതോടെ കുട്ടികൾക്കുള്ള ലഞ്ചിന് എന്ത് തയാറാക്കണം എന്ന ചിന്തയിലാണ് അമ്മമാര്‍. ഇന്ന് ചോറാണോ? എന്നാൽ വേണ്ട എന്ന് മുഖം ചുളിക്കുന്നവരാണ് കുട്ടികളിൽ മിക്കവരും. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ എളുപ്പത്തിൽ എന്താണ് ഉണ്ടാക്കേണ്ടതെന്നാണോ? ചോറിനേക്കാൾ കുട്ടികൾക്ക് പ്രിയം ചപ്പാത്തിയും അപ്പവുമൊക്കെയാണ്. വൈകുന്നേരം വരെ വിശന്നിരിക്കാതെ വയറ് നിറഞ്ഞപോലെ തോന്നുന്ന കിടു െഎറ്റം ഉണ്ടാക്കാം.  

 മൊരിഞ്ഞ പൊറോട്ടയും ബീഫും, ഹോ! സ്പെഷൽ വേറെയുമുണ്ട്; രുചിവിശേഷങ്ങളുമായി ശാലിൻ സോയ

ചേരുവകൾ

 

∙ചപ്പാത്തി  – 2 എണ്ണം

∙ബട്ടർ     – 2 ടീസ്പൂണ്‍

∙മുട്ട     – 2

∙ടൊമാറ്റോ സോസ്–2 ടീസ്പൂണ്‍

∙സവാള – 1 (ചെറുത്)

∙കുരുമുളക് – കാൽ ടീസ്പൂണ്‍

∙ക്യാപ്സിക്കം – പകുതി

∙ഉപ്പ്   – ആവശ്യത്തിന്

chapathi-roll-3
Representative Image/subodhsathe/Istock

 

തയാറാക്കുന്ന വിധം

 

സവാളയും ക്യാപ്സിക്കവും ചെറുതായി അരിഞ്ഞെടുക്കാം. അതിലേക്ക് 2 മുട്ട പൊട്ടിച്ച് ചേർക്കാം. കുരുമുളക് പൊടിയും ആവശ്യത്തിനുള്ള ഉപ്പും അൽപം ബട്ടറും ചേർത്ത് മുട്ട നന്നായി ബീറ്റ് ചെയ്തെടുക്കാം. ചൂടായ പാനിലേക്ക് എണ്ണ ഒഴിച്ച് മുട്ട പൊരിച്ചെടുക്കാം. ശേഷം വളരെ കനം കുറഞ്ഞ് ചുട്ടെടുത്ത ചപ്പാത്തിയിലേക്ക് 1 ടീസ്പൂൺ ബട്ടർ മുഴുവനായും തേച്ച് കൊടുക്കാം. ശേഷം മുട്ട ഒാംലറ്റും വയ്ക്കണം. ഒാംലറ്റിന് മുകളിലേക്ക്1 ടീസ്പൂൺ ടൊമാറ്റോ സോസ് ചുറ്റിച്ച് ചേർക്കാം. 

 

അതിന് മുകളിലേക്ക് ബട്ടറും ടൊമാറ്റോ സോസും പുരട്ടിയ ചപ്പാത്തി ചേർക്കാം. ശേഷം പതിയെ റോൾ ചെയ്യാം. റോൾ ചെയ്തെടുക്കാനുള്ള എളുപ്പത്തിനായി ഒായിൽ പേപ്പറിന് പുറത്ത് വേണം ചപ്പാത്തി വയ്ക്കാൻ. ബട്ടറിന്റെ രുചി നിറഞ്ഞ ചപ്പാത്തി റോൾ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.

English Summary: Healthy Kids Lunch Box Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT