മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായ പൊള്ളൽ; ഈ പാചകരീതി അപകടകരം

shafia-bashir
SHARE

പാചക പരീക്ഷണം നടത്തി യുവതിക്ക് ഗുരുതരമായ പൊള്ളലേറ്റു. ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് ഷാഫിയ ബഷീർ എന്ന യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി മുട്ട പൊട്ടിത്തെറിക്കുകയായിരുന്നു. 

ഒരു പാത്രത്തിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വച്ച് മൈക്രോവേവ് ഓവനില്‍ വയ്ക്കുന്നതാണ് വൈറലായ പാചകപരീക്ഷണം. 

കുറച്ച് സമയത്തിന് ശേഷം ഓവനില്‍ നിന്ന് മുട്ട പുറത്തെടുത്തു. മൈക്രോവേവില്‍ വച്ച മുട്ട തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോഴാണ് പൊട്ടിത്തെറിച്ചത്. മുഖത്തിന്റെ പലഭാഗത്തും നല്ലരീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. മുഖത്തിന്റെ വലത് ഭാഗമാണ് പൊള്ളലില്‍ പരിക്കേറ്റത്. ഈ അപകടത്തിന് ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ആര്‍ക്കും ഇത്തരത്തിലുള്ള അപകടം ഉണ്ടാവരുതെന്നും അവര്‍ പറയുന്നു.

ടിക് ടോക്കിൽ കണ്ട പാചകരീതിയാണിതെന്നും എന്നാൽ ആരും ഇത് ആവർത്തിക്കരുത്. ഈ പാചകരീതി അപകടകരമാണെന്നും യുവതി പറയുന്നു.  അപകടത്തിന് ശേഷം ആരോഗ്യം ശരിയായി വരികയാണെന്നും യുവതി കൂട്ടിച്ചേർത്തു.

English Summary: Woman Follows Viral Hack To Cook Egg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA