ADVERTISEMENT

വേനൽക്കാലത്ത് എല്ലാവര്‍ക്കും വളരെയേറെ ഇഷ്ടമുള്ള ഒരു സംഭവമാണ് കുൽഫി. പണ്ടൊക്കെ, ഉന്തുവണ്ടിയില്‍ മണിയടിച്ചു കൊണ്ട് വീടിനു മുന്നിലൂടെ പോകുന്ന കുല്‍ഫിക്കാരന്‍, മലയാളിയുടെ നിത്യഹരിത നൊസ്റ്റാള്‍ജിയകളില്‍ ഒന്നാണ്. പാലും ക്രീമും കശുവണ്ടിപ്പരിപ്പും കുങ്കുമപ്പൂവുമെല്ലാമിട്ട കുൽഫി, പല രുചികളില്‍ ലഭ്യമാണ്. എന്നാല്‍ എപ്പോഴെങ്കിലും ‘സ്വര്‍ണത്തില്‍ മുങ്ങിക്കുളിച്ച’ കുൽഫി പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ? ഈയിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു സംഭവമായിരുന്നു ഈ ഗോൾഡ് ലീഫ് കുൽഫി.

 

ഇൻഡോറിലെ ‘മമ്മി കാ ധാബ’ എന്ന് പേരുള്ള ഒരു ഇന്‍സ്റ്റഗ്രാം പേജാണ്‌ സ്വര്‍ണക്കുല്‍ഫിയുടെ വിഡിയോ പോസ്റ്റ്‌ ചെയ്തത്. കനത്ത സ്വർണ ചെയിനുകളും വളകളുമെല്ലാമിട്ട് സ്വർണ കുൽഫി വിൽക്കുന്ന തെരുവ് കച്ചവടക്കാരനെ വിഡിയോയില്‍ കാണാം.

 

വിഡിയോയുടെ തുടക്കത്തിൽ, ഐസ്ക്രീം ഫ്രീസറിൽ നിന്ന് ഒരു കുൽഫി സ്റ്റിക്ക് പുറത്തെടുത്ത് കൈകൊണ്ട് മെല്ലെ ഉരുട്ടുകയാണ് കച്ചവടക്കാരന്‍. അതിനുശേഷം, ഇത് 24 കാരറ്റ് സ്വർണ തകിടില്‍ പൊതിയുന്നു. വിഡിയോ പ്രകാരം, ഇൻഡോറിലെ സറാഫ ബസാറിലെ പ്രകാശ് കുൽഫിയിലാണ് ഈ സ്റ്റാൾ സ്ഥിതി ചെയ്യുന്നത്. 351 രൂപയാണ് ഒരു കുല്‍ഫിയുടെ വില. രാത്രി ഒന്‍പതു മണി മുതല്‍ രണ്ടുമണി വരെ ഈ സ്റ്റാള്‍ തുറന്നു പ്രവര്‍ത്തിക്കും.

 

 ഇതിനു മുന്‍പേ, ബർഗറുകൾ, വട പാവ്, കോഫി തുടങ്ങിയ ഒട്ടേറെ വിഭവങ്ങള്‍ക്ക് ‘സ്വര്‍ണ മേക്കോവര്‍’ ലഭിച്ച വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആദ്യമായാണ് സ്വര്‍ണം പൊതിഞ്ഞ കുല്‍ഫി ഇത്തരത്തില്‍ ഉണ്ടാക്കുന്നത് കാണുന്നത്. വിഡിയോക്കടിയില്‍ ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഒന്നരലക്ഷത്തിനടുത്ത് ആടുകള്‍ ഈ വീഡിയോ ലൈക്കും ചെയ്തിട്ടുണ്ട്. 

English Summary: Gold covered kulfi from Indore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com