ADVERTISEMENT

ഭക്ഷണ രംഗത്തേക്കു കൂടി ചുവടുറപ്പിച്ച് ബോളിവുഡ് നടി മൗനി റോയ്. മുംബൈയിലെ അന്ധേരിയിലെ മൗനി റോയുടെ ബദ്മാശ് എന്ന റസ്റ്ററന്റ് ആരംഭിച്ചതിനെ തുടര്‍ന്നുള്ള ബോളിവുഡ് പാര്‍ട്ടി കഴിഞ്ഞ ഞായറാഴ്ച്ച നടന്നു. ദിഷ പട്ടാണി, അങ്കിത ലോകാന്‍തെ, മന്ദിര ബേദി, കരണ്‍ കുന്ദ്ര തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റികളാണ് മൗനിയുടെ പുതിയ സംരംഭത്തിന് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചത്. മെയ് 26 മുതല്‍ ബദ്മാശ് തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

 

തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായും വിശദമായ പോസ്റ്റായും മൗനി റോയ് 'ബദ്മാശിന്റെ' ഉദ്ഘാടന പാര്‍ട്ടിയുടെ വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 'രുചികരമായ ഭക്ഷണങ്ങളും പാനീയങ്ങളും സംഗീതവും ആസ്വദിക്കാം. ബദ്മാശിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷ രാവിന് എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ നാവിനെ രുചിലഹരിയിലാഴ്ത്തുന്ന ഭക്ഷണം ഞങ്ങള്‍ ഇനിയും വിളമ്പും. ഈ രുചികരമായ യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം ചേരൂ' എന്നാണ് ചിത്രങ്ങള്‍ സഹിതം മൗനി റോയ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

 

ഭക്ഷണത്തെക്കുറിച്ചും മറ്റും നേരത്തെ തന്നെ ബദ്മാശിന്റെ ഇന്‍സ്റ്റഗ്രാം പേജിലും വിശദാംശങ്ങള്‍ വന്നിരുന്നു. ബദ്മാശ് മൂസ, സത്തേ പെ സത്ത, ജെന്‍ഡാ ഫൂല്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന കോക്ടെയ്‌ലുകളും ചംബാരന്‍ ഗോഷ്ത്, മോപ ചിക്കന്‍ ബിരിയാണി, സ്റ്റിര്‍ ഫ്രൈഡ് മഷ്‌റൂം മിലാഗു എന്നിങ്ങനെയുള്ള ഇന്ത്യന്‍ ഭക്ഷണങ്ങളും ഇവിടെയുണ്ട്. 

 

സാറ എസ് ഖാന്‍, ഓംകാര്‍ കപൂര്‍, താഹിര്‍ ഭാസിന്‍, സുനില്‍ ഗ്രോവര്‍, ജുബിന്‍ നൗടിയാല്‍, റെമോ ഡിസൂസ, ജിയ മുസ്തഫ എന്നിങ്ങനെ ബോളിവുഡിലെ നിരവധി പ്രമുഖര്‍ മൗനി റോയുടെ ബദ്മാശിലെ പാര്‍ട്ടിക്കെത്തിയിരുന്നു. ഇവരുടെയെല്ലാം ചിത്രങ്ങളും മൗനി റോയ് ഇന്‍സ്റ്റ സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് ബദ്മാശിന് അകത്തെ ചിത്രങ്ങള്‍ മൗനി റോയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

 

2006 മുതല്‍ അഭിനയരംഗത്ത് സജീവമായുള്ള മൗനി റോയ് നാഗിന്‍ എന്ന ടി.വി സീരിയലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് ആണ് ആദ്യ ഹിന്ദി ചിത്രം. അയാന്‍ മുഖര്‍ജിയുടെ ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിലാണ് അവസാനമായി മൗനി റോയ് അഭിനയിച്ചത്. കാന്‍സ് ഫിലിം വേദിയില്‍ ദിവസങ്ങള്‍ക്കു മുമ്പ് മൗനി റോയ് എത്തിയതും വാര്‍ത്തയായിരുന്നു. 

English Summary: Mouni Roy Shares Inside Pics From The Opening Of Her Restaurant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com