ADVERTISEMENT

മൺചട്ടിയിൽ വിഭവങ്ങൾ തയാറാക്കുമ്പോൾ രുചിയൂറും. ചിക്കന്‍, ബീഫ്, മീൻകറി, എന്നുവേണ്ട സകലതും മൺചട്ടിയിൽ തയാറാക്കി നോക്കൂ രുചിയൊന്നു വേറെ തന്നെയാണ്. ഉപയോഗം കഴിഞ്ഞാൽ മൺചട്ടി സോപ്പ് ഉപയോഗിച്ച് കഴുകാന്‍ പാടില്ല, പിന്നെ എങ്ങനെയെന്നല്ലേ? വഴിയുണ്ട്. നല്ല വൃത്തിയായി മൺചട്ടി കഴുകിയെടുക്കാം. 

 

പാചകം കഴിഞ്ഞതിനുശേഷം മൺചട്ടിയിൽ വെള്ളം ചേർത്ത് ചൂടാക്കാം. അതിലേക്ക് 1 സ്പൂൺ സോഡാപൊടിയും നാരങ്ങാനീരും നാരങ്ങാ കഷ്ണങ്ങളും ചേർത്ത് നന്നായി തിളപ്പിക്കാം. ശേഷം തീ ഒാഫ് ചെയ്ത് ചൂട് മാറിയതിന് ശേഷം ചട്ടി കഴുകാം. ഇൗ കൂട്ടുകൾ ചേർത്ത് വെള്ളം തിളപ്പിക്കുമ്പോൾ തന്നെ ഏകദേശം ചട്ടിയിലെ കറകൾ ഒക്കെ പോകും.  നന്നായി വൃത്തിയാക്കാനാണ് അടുത്ത സ്റ്റെപ്പ്. വെള്ളം കളഞ്ഞ ചട്ടിയിലേക്ക് ഒരു സ്പൂൺ കടലമാവോ അരിപൊടിയൊ ഗോതമ്പുപൊടിയോ ചേർത്ത് സോഫ്റ്റായ സ്ക്രബ് കൊണ്ട് തേച്ചെടുക്കാം. ഇങ്ങനെ കഴുകിയാല്‍ അഴുക്കെല്ലാം മാറും. 

 

 

പ്രത്യേകം ശ്രദ്ധിക്കണം മൺചട്ടി ഒരിക്കലും സോപ്പും കട്ടിയുള്ള സ്റ്റീൽ സ്ക്രബ് പോലുള്ളവ ഉപയോഗിച്ചും കഴുകരുത്. ചട്ടി പൊട്ടാനും സ്ക്രാച്ച് വീഴാനും സാധ്യതയുണ്ട്. ഒായിലിന്റെ അംശം ചട്ടിയിൽ ഉണ്ടെങ്കിൽ ഒരു ട്രിക്ക്കൂടി ചെയ്യാം. വീട്ടിൽ ഉപയോഗിക്കുന്ന വിനാഗിരി കാൽകപ്പ് ചട്ടിയിലേക്ക് ഒഴിച്ച് ചെറുതായി തേച്ച് കഴുകിയെടുക്കാം. ഇനി നോക്കൂ മൺചട്ടി നല്ല ക്ലീനായി ഇരിക്കുന്നത് കാണാം. 

English Summary: how to wash clay cookware without soap

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com