ഇറച്ചി മൃദുവാക്കാം, കറികളുടെ രുചികൂട്ടാം; അടുക്കളപ്പണി എളുപ്പമാക്കാൻ അറിയാം ഇൗ നുറുങ്ങുകൾ

Mail This Article
കൈപ്പുണ്യവും ഇഷ്ടവും താല്‍പ്പര്യവും ആസ്വാദനവും തമ്മില്‍ ലയിക്കുന്ന ഒരു കലയാണ് പാചകം. കൂടുതൽ അറിയാനും പാചകം എളുപ്പമാക്കുവാനും വീട്ടമ്മമാർക്ക് അറിയാത്ത ഒരുപാട് അടുക്കള നുറുങ്ങുകളുണ്ട്. അതൊക്കെ ഒന്നു നോക്കാം.
∙കുടംപുളി ഉപയോഗിക്കുമ്പോൾ ആദ്യം നല്ലവണ്ണം കഴുകി ചുടു വള്ളം ഒഴിച്ച് ഉപ്പ് ഇട്ടു വച്ചാൽ ചവർപ്പ് രുചി മാറിക്കിട്ടും
∙കറികളിൽ രുചി വർദ്ധിപ്പിക്കാനും ബാലൻസ് ചെയ്യാനും ഒരു നുള്ളു പഞ്ചസാര ഇടുന്നതു നല്ലതാണ്
∙പച്ചക്കറികൾ പാകം ചായുമ്പോൾ വേറെ വേവിച്ചു അതിന്റ വെള്ളം കളയുന്നതിനു പകരം ഗ്രേവിയിൽ തന്നെ ഒഴിച്ച് അടച്ച് വച്ച് വേവിച്ചാൽ അതിന്റ ഗുണങ്ങൾ നഷ്ടപെടാതിരിക്കും
∙പച്ചമുളകിന്റ ഞെട്ടു കളയാതെ വച്ചാൽ കുറച്ചുനാൾ അധികം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും
∙കറികൾ പാകം ചായുമ്പോൾ പച്ച വെള്ളത്തിന് പകരം ചൂട് വെള്ളം ഒഴിച്ചാൽ കറിയുടെ രുചി വർദ്ധിക്കും
∙ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉണ്ടാകുമ്പോൾ ,ഇഞ്ചി 40 % ഉം വെളുത്തുള്ളി 60% ഉം ഇടുന്നതാണ് ഉത്തമം .
∙പൂരി ഉണ്ടാകുമ്പോൾ അരിയുടെ കൂടെ കുറച്ച് അരിപ്പൊടി ചേർത്താൻ ക്രിസ്പിനെസ്സ് കിട്ടും .
∙വെളിച്ചെണ്ണ കാറിപ്പോകാതെ ഇരിക്കാൻ അതിൽ രണ്ട് നുള്ള് കല്ലുപ്പ് ഇട്ടു വച്ചാൽ മതി .
∙ചെറുതും മീഡിയം ടൈപ്പും ആയ ചെമ്മീൻ , കൂന്തൽ എന്നിവ പാചകം ചെയ്യുമ്പോൾ 3 മിനിറ്റിൽ കൂടുതൽ കുക്ക് ചെയ്യാതിരുനാൾ നല്ല മൃദുവായ് കിട്ടും .
∙കറിവേപ്പിലയും മല്ലിയിലയും അരിഞ്ഞത് കറിയുടെ അവസാനഘട്ടത്തിൽ ചേർക്കുന്നത് കറിയുടെ ഫ്ലേവർ വർദ്ധിപ്പിക്കുകയും കാഴ്ചയിൽ ഭംഗി കൂട്ടുകയും ചെയ്യും .
∙ബീഫ് ,മട്ടൺ എന്നിവ പാകം ചായുമ്പോൾ കുറച്ച് പൈനാപ്പിൾ കഷ്ണം ഇടുന്നത് ഇറച്ചി മൃദു ആകാൻ സഹായിക്കും .
∙ബാലൻസ് വരുന്ന കാരറ്റ് ,വെളുതുളളി,സവാള ,ചിക്കന്റെ ബോൺ എന്നിവ ഇട്ട് സ്റ്റോക്ക് ഉണ്ടാകി ,ആ സ്റ്റോക്ക് ഉപയോഗിച്ചു കറികൾ പാകം ചെയ്താൽ രുചിയും ഗുണവും വർദ്ധിക്കും .
English Summary: Useful Kitchen Tips And Tricks